Latest News

Independence Day 2021: ദേശീയ ഗാനം ആലപിക്കുന്നതിന്റെ വീഡിയോകൾ ക്ഷണിച്ച് കേന്ദ്രസർക്കാർ

Independence Day 2021: വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്ത വീഡിയോകളുടെ സമാഹാരം ഓഗസ്റ്റ് 15 ന് തത്സമയം കാണിക്കും

independence day, national anthem, ie malayalam

Independence Day 2021: രാജ്യം 75-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന് ഒരുങ്ങുകയാണ്. ഈ അവസരത്തിൽ ജനങ്ങളിൽനിന്നും ദേശീയ ഗാനം ആലപിക്കുന്നതിന്റെ വീഡിയോ പങ്കുവയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്ര സർക്കാർ. rashtragaan.in എന്ന വെബ്സ്റ്റിൽ രജിസ്റ്റർ ചെയ്തശേഷം വീഡിയോ അപ്‌ലോഡ് ചെയ്യാം.

വ്യക്തികൾക്കോ ഗ്രൂപ്പുകൾക്കോ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാനും അവരുടെ വീഡിയോകൾ അപ്‌ലോഡ് ചെയ്യാവുന്നതുമാണ്. വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്ത വീഡിയോകളുടെ സമാഹാരം ഓഗസ്റ്റ് 15 ന് തത്സമയം കാണിക്കും.

MyGov India ഇന്ത്യയുടെ ഔദ്യോഗിക യൂട്യൂബ് പേജിൽ എങ്ങനെയാണ് ജനങ്ങൾക്ക് ഇതിൽ പങ്കെടുക്കാൻ കഴിയുക എന്നതിനെക്കുറിച്ചുമുളള വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. ആദ്യം ഇഷ്ടമുളള ഭാഷ തിരഞ്ഞെടുക്കുക. അതിനുശേഷം ഒരു ഫോം പൂരിപ്പിക്കുക. തുടർന്ന് വീഡിയോ അപ്‌ലോഡ് ചെയ്യുക. ഇതിൽ പങ്കെടുക്കുന്ന ഓരോരുത്തർക്കും സർട്ടിഫിക്കറ്റ് ലഭിക്കും.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Govt invites videos of people singing the national anthem

Next Story
ബൂർജ് ഖലീഫയ്ക്കു മുകളിൽ യുവതി; വൈറലായി എമിറേറ്റ്സ് പരസ്യംEmirates,Burj Khalifa, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express