scorecardresearch

#GougeDa ട്രെന്‍ഡാക്കി തെന്നിന്ത്യ; ഇത് സരോജ് പാണ്ഡെയ്ക്കുള്ള മറുപടി

അതിനിടയില്‍ #GougeDa എന്ന ഹാഷ്‌ടാഗ് കേരളത്തിനു പുറമേ തമിഴ്നാട്ടിലും ട്രെന്‍ഡ് ആവുകയുണ്ടായി. തെന്നിന്ത്യന്‍ സംസ്ഥാനങ്ങള്‍ ഒട്ടാകെ ഈ ഹാഷ്‌ടാഗ് എടുത്ത് ഉപയോഗിക്കുന്നുണ്ട്.

#GougeDa ട്രെന്‍ഡാക്കി തെന്നിന്ത്യ; ഇത് സരോജ് പാണ്ഡെയ്ക്കുള്ള മറുപടി

കൊച്ചി: പോ മോനെ മോദി, അലവലാതി ഷാജി തുടങ്ങിയ വൈറല്‍ ട്വിറ്റര്‍ ക്യാംപെയിനുകള്‍ക്ക് പിന്നാലെ പുതിയൊരു ഹാഷ്‌ടാഗ് ട്രെന്‍ഡ് ആക്കിക്കൊണ്ടിരിക്കുകയാണ് മലയാളികള്‍. #GougeDa എന്ന ഹാഷ്‌ടാഗില്‍ ട്വിറ്ററില്‍ ട്രെന്‍ഡ് ആവുന്ന ട്വീറ്റുകള്‍ ഇക്കുറിയും ലക്ഷ്യംവയ്ക്കുന്നത് ബിജെപിയെ തന്നെയാണ്. കേരളത്തിലെ സിപിഎം പ്രവര്‍ത്തകരുടെ കണ്ണുകള്‍ ചൂഴ്ന്നെടുക്കും എന്ന മഹിളാ മോര്‍ച്ചാ നേതാവിന്‍റെ ഭീഷണിയാണ് മലയാളികളെ ചൊടിപ്പിച്ചിരിക്കുന്നത്.

#GougeDa എന്ന ഹാഷ്‌ടാഗോടെ തങ്ങളുടെയും പ്രമുഖ താരങ്ങളുടെയുമൊക്കെ ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്തുകൊണ്ടാണ് മലയാളികള്‍ ഈ ഹാഷ്‌ടാഗ് ട്രെന്‍ഡ് ആക്കിക്കൊണ്ടിരിക്കുന്നത്. നേരത്തെ കണ്ടിട്ടുള്ളത്‌ പോലെ തന്നെ മലയാളികള്‍ക്ക് പുറമേ മറ്റു തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും സമാനമായ ട്വീറ്റ് വരുന്നുണ്ട്.

അതിനിടയില്‍ #GougeDa എന്ന ഹാഷ്‌ടാഗ് കേരളത്തിനു പുറമേ തമിഴ്നാട്ടിലും ട്രെന്‍ഡ് ആവുകയുണ്ടായി.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Gougeda is keralas response to bjp leader saroj pandeys threat