ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യം ഉണ്ടാകാമെന്ന് കണ്ടെത്തിയ നാസയ്‌ക്ക് ആദരമായി ഗൂഗിളിന്റെ ഡൂഡിൽ. ക്ഷീരപഥത്തിന് പുറത്ത് ഏഴ് പുതിയ ഗ്രഹങ്ങളും ഒരു നക്ഷത്രവും കണ്ടെത്തിയ നാസയുടെ അറിയിപ്പ് വന്നതിന് പുറകേയാണ് ഗൂഗിൾ ഇതിനായി ഒരു ഡൂഡിൽ ഇറക്കിയത്. ഗ്രഹങ്ങളിലെ വെളളത്തിന്റെ സാന്നിധ്യം ജീവൻ ഉണ്ടാകാം എന്ന നിഗമനത്തിലേക്കാണ് ശാസ്ത്രജ്ഞരെ എത്തിക്കുന്നത്.

ദൂരദർശിനിയിലൂടെ ഭൂമിയിൽ നിന്നു ശൂന്യാകാശത്തേക്ക് നോക്കുന്നതായാണ് കാണിക്കുന്നത്. ഭൂമിക്ക് സമീപത്തായി ചന്ദ്രനെയും കാണാം. ഇങ്ങനെ ദൂരദർശിനിയിലൂടെ നോക്കി മറ്റൊരു നക്ഷത്രത്തേയും ഒന്നിനു പിറകേ ഒന്നായി മറ്റ് ഗ്രഹങ്ങളെയും കണ്ടത്തുന്നത് രസകരമായി ചിത്രീകരിച്ചിരിക്കുന്നു.

പ്രധാനപ്പെട്ട സംഭവങ്ങളും ദിവസങ്ങളും ഇതുപോലെ ഗൂഗിൾ ഡൂഡിലായി ഇറക്കാറുണ്ട്. പുതിയ താരസമൂഹം നമ്മുടെ സൗരയൂഥത്തിൽ നിന്ന് 40 പ്രകാശ വർഷമെങ്കിലും അകലെയായിരിക്കാമെന്നാണ് കണക്കുകൂട്ടൽ. ഗ്രഹങ്ങൾ വലംവയ്‌ക്കുന്ന നക്ഷത്രത്തിന് ട്രാപ്പിസ്‌റ്റ്-1എന്നാണ് പേരിട്ടിരിക്കുന്നത്.

Read More: ഏഴ് ഗ്രഹങ്ങളുൾപ്പെടുന്ന താരസമൂഹം നാസ കണ്ടെത്തി;​ ജീവൻ ഉണ്ടാകാമെന്ന് നിഗമനം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook