scorecardresearch

Google Trends: റോക്കറ്റു പോലെ കുതിച്ചുയർന്ന് സ്വര്‍ണവില; ഇന്റർനെറ്റിൽ തിരഞ്ഞ് ലക്ഷങ്ങൾ

സ്വർണവില സർവകാല റെക്കോർഡിലെത്തിയതിനു പിന്നാലെ ലക്ഷക്കണക്കിന് ആളുകളാണ് വിലയറിയാൻ ഗൂഗിളിൽ എത്തുന്നത്

സ്വർണവില സർവകാല റെക്കോർഡിലെത്തിയതിനു പിന്നാലെ ലക്ഷക്കണക്കിന് ആളുകളാണ് വിലയറിയാൻ ഗൂഗിളിൽ എത്തുന്നത്

author-image
Trends Desk
New Update
gold price

Source: Freepik

ആഗോള വിപണിയിലെ മാറ്റങ്ങൾക്കും രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവിനും പിന്നാലെ ഇന്ത്യയിലെ സ്വർണ്ണവില റെക്കോർഡ് ഉയരത്തിലെത്തി. ജനുവരി 29-ലെ കണക്കനുസരിച്ച് കൊച്ചി, ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത തുടങ്ങിയ മെട്രോ നഗരങ്ങളിൽ സ്വർണ്ണവിലയിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തി.

Advertisment

സ്വർണം പൊന്നു വിലയിലെത്തിയതിനു പിന്നാലെ ലക്ഷക്കണക്കിന് ആളുകളാണ് സ്വർണവില തിരഞ്ഞ് ഗൂഗിളിൽ എത്തുന്നത്. ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് നാലു മണിക്കൂറിനുള്ളിൽ അഞ്ചു ലക്ഷത്തിലധികം ആളുകളാണ് സ്വർണവില ഗൂഗിളിൽ തിരഞ്ഞത്. ഗൂഗിൾ ട്രെൻഡ്സിലും സ്വർണവില മുന്നിലെത്തി. വെള്ളി വിലയും ഗൂഗിൾ ട്രെൻഡിങ്ങിൽ ഇടം പിടിച്ചിട്ടുണ്ട്. 

ചിത്രം: ഗൂഗിൾ

Also Read: കുതിച്ചു ഉയർന്ന് സ്വർണവില സർവകാല റെക്കോർഡിൽ; പവന് ഒറ്റ ദിവസം കൂടിയത് 8,640 രൂപ

ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് കേരളത്തില്‍ ഇന്ന് ഒറ്റയടിക്ക് 8,640 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,31,160 രൂപയായി. ഗ്രാമിന് 16,395 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 13,414 രൂപയാണ് ഇന്നത്തെ വില. ഇതോടെ പവന് 1,07,312 രൂപയിലെത്തി. 1,43,080 രൂപയാണ് ഇന്ന് പവൻ 24 കാരറ്റ് സ്വർണത്തിന്റെ വില.

Also Read: സംസ്ഥാന ബജറ്റ് ഒറ്റനോട്ടത്തിൽ; സുപ്രധാന പ്രഖ്യാപനങ്ങൾ

ആഗോള സാമ്പത്തിക അനിശ്ചിതത്വം, ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തകർച്ച, സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണത്തിനുള്ള വർദ്ധിച്ച ആവശ്യം എന്നിവയാണ് വില കുതിച്ചുയരാൻ കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വരും ദിവസങ്ങളിലും വിപണിയിൽ സ്വർണ വില ഉയരുന്നത് തുടരാൻ സാധ്യതയുണ്ട്.

Read More: തിരുവനന്തപുരം-കാസർകോട് ആർആർടിഎസ് നാലു ഘട്ടമായി; 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി

Gold Gold Price Google Trends

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: