2019 ലോകസഭാ തിരഞ്ഞെടുപ്പില്‍ വാര്‍ത്തകളില്‍ ഏറെ സ്ഥാനംപിടിച്ച താരമാണ് സുരേഷ് ഗോപി. സിനിമാ നടനായതുകൊണ്ടല്ല, മറിച്ച് ബിജെപി സ്ഥാനാര്‍ഥിയായതുകൊണ്ടാണ് സുരേഷ് ഗോപിയെ കുറിച്ച് എല്ലാവരും സംസാരിച്ചത്.
തൃശൂര്‍ മണ്ഡലത്തില്‍ നിന്നാണ് സുരേഷ് ഗോപി ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചത്. തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് സുരേഷ് ഗോപി നടത്തിയ ഒരു ഡയലോഗ് വൈറലായിരുന്നു. “എനിക്ക് ഈ തൃശൂര്‍ വേണം, നിങ്ങളെനിക്ക് തൃശൂര് തരണം, ഈ തൃശൂര് ഞാനിങ്ങെടുക്കുവാ..”എന്ന പഞ്ച് ഡയലോഗായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. എന്നാല്‍, നിര്‍ഭാഗ്യമെന്ന് പറയട്ടെ തൃശൂരെടുക്കാന്‍ സുരേഷ് ഗോപിക്ക് സാധിച്ചില്ല.
Read Also: തൈപ്പൂയ ഡ്യൂട്ടിക്ക് ഹിന്ദു പൊലീസുകാരെ വിട്ടുതരണം; വിചിത്ര ആവശ്യവുമായി ദേവസ്വം അസി. കമ്മിഷണര്‍
ഇപ്പോള്‍ ഇതാ അച്ഛന്റെ വൈറല്‍ ഡയലോഗ് അനുകരിച്ചിരിക്കുകയാണ് മകനും സിനിമാ താരവുമായ ഗോകുല്‍ സുരേഷ്. അച്ഛന്‍ തൃശൂരെടുക്കുമെന്നാണ് പറഞ്ഞതെങ്കില്‍ മകന്‍ പറയുന്നത് ഒരു കോളേജ് എടുക്കുമെന്നാണ്. ഇക്ബാല്‍ കോളേജില്‍ ഒരു പരിപാടിക്കെത്തിയപ്പോള്‍ ആണ് ഗോകുല്‍ അച്ഛനെ അനുകരിച്ചത്.
അച്ഛന്റെ ഡയലോഗ് അവതരിപ്പിക്കണമെന്ന് വിദ്യാർഥികളാണ് ഗോകുലിനോട് ആവശ്യപ്പെട്ടത്. ആദ്യം ഒന്ന് സംശയിച്ചെങ്കിലും ഗോകുൽ അച്ഛനെ അനുകരിച്ചു. ‘ഈ ഇക്ബാൽ കോളജ് എനിക്ക് വേണം. ഈ ഇക്ബാൽ കോളജ് നിങ്ങളെനിക്ക് തരണം. ഈ ഇക്ബാൽ കോളജ് ഞാനിങ്ങെടുക്കുവാ’- ഗോകുൽ പറഞ്ഞു. സുരേഷ് ഗോപിയെ അനുകരിച്ച ഗോകുലിന് വിദ്യാർഥികൾ നിറകയ്യടിയാണ് നൽകിയത്.