എയിംസ് ആശുപത്രിക്ക് തറക്കല്ലിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മധുരയിലെത്തുന്നതിന്റെ പശ്ചാത്തലത്തില്‍ സമൂഹമാധ്യമങ്ങളില്‍ മോദിക്കെതിരെ വിമര്‍ശനം. ഗോ ബാക്ക് മോദി എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ വ്യാപകമാകുകയാണ്. രാവിലെ 11.30-ക്കാണ് മോദി തമിഴ്നാട്ടിലെത്തുന്നത്.
ഗജ ചുഴലിക്കാറ്റ് നാശം വിതച്ച തമിഴ്നാട്ടിലെ ജില്ലകള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി എത്താത്തതില്‍ പ്രതിഷേധിച്ചാണ് ഇപ്പോള്‍ വിമര്‍ശനം ഉയരുന്നത്. മൂന്നലക്ഷത്തിലധികം ആളുകളെയാണ് ഗജ വീടില്ലാത്തവരാക്കി തീര്‍ത്തത്. 11 ലക്ഷത്തോളം മരങ്ങള്‍ പിഴുതെറിയുകയും ജനങ്ങളുടെ ജീവിതമാര്ഗങ്ങള് ഇല്ലാതാക്കുകയും ചെയ്തു. എന്നാല്‍ ഇത്രയേറെ വലിയ ദുരന്തം ഉണ്ടായിട്ടും പ്രധാനമന്ത്രി തമിഴ്നാട്ടില്‍ സന്ദര്‍ശനത്തിനെത്തിയില്ല.
The man who has always betrayed my state and my people!#GoBackModi pic.twitter.com/fjjzJc4yIh
— MuthuKrish (@Bala_Krish_07) January 27, 2019
Anti modi wave across nook and corner of #Tamilnadu. Count your days you fascist crook.#GoBackModi pic.twitter.com/AW98KXw7Tl
— I Support Thirumurugan Gandhi (@thirumurugan_i) January 27, 2019
There is no place for your gutter level politics in TN. So #GoBackModi pic.twitter.com/gov2VgI3gn
— TruthToBeTold (@UnmaiSolven) January 27, 2019
Installed Twitter For Trend This Hashtag #GoBackModi pic.twitter.com/L7w6GEV1Ci
— Mathiyas Raj (@Mathiyas_Raj) January 27, 2019
തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് വിരുദ്ധസമരത്തില്‍ 13 പേര് വെടിയേറ്റ് മരിച്ചപ്പോള്‍ മോദി എവിടെയായിരുന്നു എന്ന ചോദ്യവും പ്രതിധേഷക്കാര്‍ ഉന്നയിക്കുന്നു. കാവേരി പ്രശ്നം വന്നപ്പോള്‍ മോദി കര്‍ണാടകയ്ക്ക് അനുകൂലമായി നിലപാടെടുത്തതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
#GoBackModi go back Modi pic.twitter.com/IkX1vHJoBo
— Raguramji Ragu (@RaguramjiR) January 27, 2019
Killed our dreams. pic.twitter.com/fXKuJZBz3f
— binny singh (@ABinnySingh) January 27, 2019
never ever forgive… Forget #GoBackModi #GobacksadistModi pic.twitter.com/GPkQbdfBKW
— நித்யா (@nithya_shre) January 27, 2019
തമിഴ്നാടിന്റെ ഭൂപടത്തില്‍ പെരിയാറിന്റെ ചിത്രം ഉള്‍പ്പെടുത്തിയുള്ള പോസ്റ്റുകള്‍ക്കൊപ്പം ‘ഗോ ബാക്ക് മോദി’ എന്ന ഹാഷ്ടാഗില് പതിനായിരക്കണക്കിന് ട്വീറ്റുകളും ഫെയ്സ്ബുക്ക് പോസ്റ്റുകളുമാണ് പ്രചരിക്കുന്നത്. ട്വിറ്റര്‍ ട്രെന്‍ഡിങ്ങില്‍ ഏറ്റവും മുന്നിലും ഈ ഹാഷ്ടാഗ് തന്നെ. അതേസമയം, ഇതിനെ പ്രതിരോധിക്കാന്‍ ‘ടി എന്‍ വെല്‍കംസ് മോദി’ എന്ന ഹാഷ്ടാഗ് ബിജെപി പ്രവര്‍ത്തകരും തുടങ്ങിയിട്ടുണ്ട്.
New Era For Tamil Nadu: Prime Minister @NarendraModi will lay the foundation stone for an All India Institute of Medical Sciences (AIIMS) as well as several other key projects of public interest in Madurai, Tamil Nadu#TNWelcomesModi
— Piyush Goyal (@PiyushGoyal) January 27, 2019
54 laks+ toilets built in TN under Swachh Bharat Abhyan scheme.
31 out of 32 districts and 490 out of 654 urban localities in TN declared Open Defecation Free!
TN's rural sanitation coverage improved by more than 50% in the last 4 years.#TNWelcomesModi #MaduraiThanksModi . pic.twitter.com/HcDeXJVEJs
— Srinivasan Ramakrishnarajan (@lrcheenu) January 27, 2019
തമിഴ്നാട്ടില്‍ ഇത് രണ്ടാം തവണയാണ് ‘മോദി ഗോ ബാക്ക്’ എന്നുള്ള പ്രതിഷേധം ഉയര്‍ന്നുവരുന്നത്. കഴിഞ്ഞ ഏപ്രില്‍ മോദി ചെന്നൈയിലെത്തിയപ്പോഴും സമാനമായ പ്രതിഷേധമുണ്ടായിരുന്നു. ചെന്നൈയില്‍ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിക്കടുത്ത് കറുത്ത ബലൂണ്‍ പറത്തിയാണ് അന്ന് പ്രതിഷേധം നടന്നത്. ഇത് കണക്കിലെടുത്ത് ചെന്നൈ ഐഐടിയിലേക്കുള്ള മോദിയുടെ റോഡ് മാര്‍ഗമുള്ള യാത്ര ഉപേക്ഷിച്ച് ഹെലികോപ്റ്ററിലാണ് എത്തിച്ചത്.