കൊറോണ ഭീതിയിലാണ് ലോകം. രോഗം പകരാതിരിക്കാൻ ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്ന മുൻകരുതലുകൾ എടുക്കുമ്പോഴും ചിലർ പ്രാർത്ഥനകളിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. കോവിഡ് 19 പശ്ചാത്തലത്തിൽ ഇന്ത്യയിൽ ഹോളി ആഘോഷളുടെ നിറം മങ്ങിയപ്പോൾ കൊറോണ വൈറസിനെ തന്നെ കത്തിച്ച വിശ്വാസികളുടെ കഥകളാണ് ഇന്ന് മുംബൈയിൽ നിന്നും വരുന്നത്. മുംബൈയിലെ വർളിയിലെ ഹോളി ആഘോഷങ്ങൾക്കിടയിലാണ് കൊറോണാസുരന്‍ എന്ന പേരിൽ കോലമുണ്ടാക്കി വിശ്വാസികൾ കത്തിച്ചിരിക്കുന്നത്.

ഇപ്പോഴിതാ, കൊറോണ ഭാഗ് ജാ… (കൊറോണ പോവൂ) എന്നു തുടങ്ങുന്ന ഗാനം പാടികൊണ്ട് കൊറോണയെ തുരത്താൻ ശ്രമിക്കുന്ന ഒരു കൂട്ടം സ്ത്രീകളുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമീഡിയകളിൽ വൈറലാവുന്നത്. രാജസ്ഥാനി ഭാഷയിലാണ് സ്ത്രീകൾ ഗാനം ആലപിക്കുന്നത്. “കൊറോണ പോവൂ, നിനക്ക് ഇവിടെ ഇന്ത്യയിൽ ജോലിയൊന്നുമില്ല,” എന്നാണ് പാട്ടിന്റെ സാരാംശം.

കൊറോണ വൈറസ് ബാധ ലോകവ്യാപകമായി വ്യാപിക്കുകയും ലോകമെന്പാടുമായി മരണസംഖ്യ 3800 ആയി ഉയരുകയും ചെയ്തിരിക്കുകയാണ്. ഡൽഹി, ജമ്മു കാശ്മീർ, കേരള, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലായി ഇതുവരെ 44 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Read more: നടിയോ മോഡലോ അല്ല; പക്ഷേ ഈ സുന്ദരിയ്ക്ക് പിറകെ 18 ലക്ഷം ആരാധകർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook