ലോകം കൊറോണ ഭീതിയിലിരിക്കുമ്പോൾ കൊറോണ ഭാഗ് ജാ… (കൊറോണ പോവൂ) എന്നു തുടങ്ങുന്ന ഗാനം പാടികൊണ്ട് കൊറോണയെ തുരത്താൻ ശ്രമിക്കുന്ന ഒരു കൂട്ടം സ്ത്രീകളുടെ വീഡിയോ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. രാജസ്ഥാനി ഭാഷയിലായിരുന്നു സ്ത്രീകൾ ഗാനം ആലപിച്ചിരുന്നത്. “കൊറോണ പോവൂ, നിനക്ക് ഇവിടെ ഇന്ത്യയിൽ ജോലിയൊന്നുമില്ല,” എന്നാണ് പാട്ടിന്റെ സാരാംശം.
Read More: ഗോ കൊറോണ ഗോ; പാട്ടു പാടി വൈറസിനെ തുരത്താൻ ശ്രമം, വീഡിയോ വൈറലാവുന്നു
ഇതിന് പിന്നാലെ ‘ഗോ കൊറോണ… കൊറോണ ഗോ’ എന്ന മുദ്രാവാക്യവുമായി കോവിഡ് 19നെതിരെ മെഴുകിതിരി കത്തിച്ച് പ്രതിഷേധിച്ച കേന്ദ്രമന്ത്രി രാംദാസ് അത്താവാലെയുടെ നടപടിയും വിവാദമായിരുന്നു.
ഇതിന് പിന്നാലെ കേന്ദ്രമന്ത്രിയുടെ വിവാദമായ കൊറോണ വിരുദ്ധ മുദ്രാവാക്യത്തിന്റെ റിമിക്സ് പതിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായി. കേന്ദ്രമന്ത്രി രാംദാസ് അത്താവാലെയുടെ കൊറോണ വിരുദ്ധ മുദ്രാവാക്യവും സർക്കാർ പ്രചരിപ്പിക്കുന്ന മുന്നറിയിപ്പ് സന്ദേശങ്ങളും കോർത്തിണക്കിയാണ് റാപ് മ്യൂസിക് വിഡിയോ തയ്യാറാക്കിയത്.
ഇപ്പോഴിതാ മലയാളികളുടെ പ്രിയപ്പെട്ട പാട്ടുകാരൻ ഹരീഷ് ശിവരാമകൃഷ്ൻ ഗോ കൊറോണ ഗോയ്ക്ക് കർണാട്ടിക് ടച്ച് നൽകി ഒരു പുതിയ വേർഷൻ പുറത്തിറക്കിയിരിക്കുന്നു. ഹരീഷ് ശിവരാമകൃഷ്ണൻ എന്നു പറയുമ്പോഴേ മലയാളികൾക്ക് കർണാട്ടിക് സംഗീതമാകും ഓർമവരിക.
എല്ലാവരും സുരക്ഷിതമായി ഇരിക്കണമെന്നും ഇടയ്ക്കിടെ കൈ കഴുകണമെന്നും അല്ലാത്തപക്ഷം സാനിറ്റൈസർ ഉപയോഗിക്കണമെന്നും ഹരീഷ് പറയുന്നു.