ചൈനയിലെ പ്രശസ്തമായ ആകാശത്തോളം തൊട്ട് നില്‍ക്കുന്ന ഗ്ലാസ് പാലത്തില്‍ കയറിയ വിനോദസഞ്ചാരികള്‍ ഒരു നിമിഷം മരണം മുന്നില്‍ കണ്ട അവസ്ഥയിലായി. ഓരോ ചുവടുവെപ്പിലും ഗ്ലാസ് പിളരുന്നത് കണ്ടാണ് സഞ്ചാരികള്‍ ഒരുനിമിഷം ഞെട്ടിത്തരിച്ചത്. നിരവധി ഗ്ലാസ് പാലങ്ങളുളള ചൈനയിലെ ഹ്യൂബെ പ്രവിശ്യയിലുളള പാലത്തില്‍ അധികൃതര്‍ സഞ്ചാരികളെ കബളിപ്പിക്കാന്‍ ഒരുക്കിയ സംവിധാനമാണ് അക്ഷരാര്‍ത്ഥത്തില്‍ സഞ്ചാരികള്‍ക്ക് ദുസ്വപ്നമായത്.

സ്പെഷ്യല്‍ എഫക്ട് ഉപയോഗിച്ചാണ് ഗ്ലാസ് പാലത്തില്‍ വിളളല് വരുത്തിച്ചത്. 38,00 അടി ഉയരത്തിലാണ് ഗ്ലാസ് പാലം ഉളളത്. ആദ്യം ഗ്ലാസില്‍ പിളരല്‍ ഉണ്ടാവുന്നതിന്റെ ശബ്ദവും ഇതിന് പിന്നാലെ ഗ്ലാസിന് മുകളില്‍ എഫക്ടും വെളിവായി. ഗ്ലാസ് പൊട്ടിയതാണെന്ന് തെറ്റിദ്ധരിപ്പിക്കാനായി ഇന്‍ഫ്രാറെഡ് രശ്മികളുടെ സഹായത്തോടെ സഞ്ചാരികളുടെ നീക്കവും ആദ്യം തൊട്ട് നിരീക്ഷിക്കും.

പാലം കടന്ന് അവസാനം എത്താനകുമ്പോള്‍ മാത്രമാണ് ഗ്ലാസ് പിളരുന്നതായിട്ടുളള എഫക്ട് ഇടുന്നത്. ഹ്യൂബെയിലുളള ഈ ഗ്ലാസ് പാലത്തിന് 827 അടി നീളവും 6.6 അടി വീതിയുമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ