/indian-express-malayalam/media/media_files/2024/11/03/Ky7oStlekgDaCGCDEgps.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
കണ്ണൂർ: കണ്ണൂരിൽ ട്രെയിനിൽ കയറുന്നതിനിടെ ട്രാക്കിലേക്ക് വീണ പെൺകുട്ടി രക്ഷപെട്ടത് അത്ഭുതകരമായി. നഴ്സിങ് വിദ്യാർത്ഥിനിയായ 19കാരിയാണ് ട്രാക്കിനും ട്രെയിനും ഇടയിലേക്ക് വീണത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
പുതുച്ചേരി എക്സ്പ്രസ്സിൽ യാത്രചെയ്യുകയായിരുന്ന പെൺകുട്ടി, കണ്ണൂരിലെത്തിയപ്പോൾ ഭക്ഷണം വാങ്ങാനായി പുറത്തിറങ്ങി. ട്രെയിൻ എടുക്കുന്നത് കണ്ട് ഓടിക്കയറാൻ ശ്രമിക്കവേ അപകടം സംഭവിക്കുകയായിരുന്നു. പുതുച്ചേരി - മംഗളൂരു എക്സ്പ്രസിൽ തലശ്ശേരിയില്‍ നിന്ന് മംഗളൂരുവിലേക്കായിരുന്നു യാത്ര.
പെൺകുട്ടി വീഴുന്നത് കണ്ട് സ്റ്റേഷനിലുണ്ടായിരുന്ന യാത്രക്കാർ ബഹളം വച്ചതോടെയാണ് ട്രെയിൻ നിർത്തിയത്. പരിക്കേറ്റ വിദ്യാർത്ഥിനിയെ രക്ഷപെടുത്തിയ ശേഷം, യാത്രക്കാരും റെയിൽവേ പൊലിസും ചേർന്ന് ആശുപത്രിയിലെത്തിച്ചു.
ജില്ലാ ആശുപത്രിയില്‍ നിന്ന് ചികിത്സ തേടിയ ശേഷം, പെണ്‍കുട്ടി മറ്റൊരു ട്രെയിനിൽ മംഗളുരുവിലേക്ക് യാത്ര തുടര്‍ന്നുവെന്നാണ് വിവരം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Read More
- ഗൂഗിൾ പേ ഉണ്ടോ...? ഒരു ലഡു എടുക്കാൻ
- Most viewed YouTube videos: യൂട്യൂബിൽ ഏറ്റവും അധികം ആളുകൾ കണ്ട 10 വീഡിയോകൾ
- 25 ലക്ഷം ദീപപ്രഭയിൽ അയോധ്യ; ലോക റെക്കോഡ്
- ഭാരം കുറയ്ക്കാനുള്ള ശ്രമം; ലോകത്തിലെ ഏറ്റവും തടിയൻ പൂച്ച വിടപറഞ്ഞു
- ബിഎംഡബ്യു കാറിലെത്തി പൂച്ചട്ടി മോഷണം; യുവതിയുടെ വീഡിയോ വൈറൽ
- സിനിമയിലെ വില്ലൻ തിയേറ്ററിൽ എത്തി; ഓടിവന്ന് കരണത്ത് അടിച്ച് പ്രേക്ഷക: Telugu actor NT Ramaswamy slapped
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us