സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ ആരാധികയായ മീനുക്കുട്ടിയുടെ കഥ പറഞ്ഞ ചിത്രം ‘മോഹന്‍ലാല്‍’ പുറത്തിറങ്ങും മുമ്പേ, ചിത്രത്തിലെ ലാലേട്ടാ എന്ന ഗാനം ഹിറ്റായിരുന്നു. ആ പാട്ടിന് ഒരു പെണ്‍കുട്ടിയുടെ നൃത്തച്ചുവടുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്.

ഒരൽപം ക്ലാസിക്കല്‍ ടച്ചും പിന്നെ ലാലേട്ടന്‍ ടച്ചും ചേര്‍ത്താണ് ഈ പെണ്‍കുട്ടി പാട്ടിന് സ്റ്റെപ്പ് ഒരുക്കിയിരിക്കുന്നത്. അവസാനം മോഹന്‍ലാലിനെ പോലെ ഷര്‍ട്ടും മുണ്ടും ധരിച്ച്, തലക്കെട്ടും കൂളിങ് ഗ്ലാസും വച്ച് തോളും ചെരിച്ചൊരു വരവുണ്ട്.

മഞ്ജു വാര്യരാണ് ചിത്രത്തില്‍ മീനുക്കുട്ടിയായി എത്തിയത്. നായക കഥാപാത്രമായ സേതുമാധവനെ അവതരിപ്പിച്ചിരിക്കുന്നത് ഇന്ദ്രജിത്തും. ചിത്രം നിറഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ലാലേട്ടാ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥനാ ഇന്ദ്രജിത്താണ്.

പല തിയേറ്ററുകളിലും മഞ്ജുവാര്യരും സംവിധായകന്‍ സാജിദ് യാഹിയയും തിരക്കഥാകൃത്ത് സുനീഷ് വാരനാടും നേരിട്ടെത്തി പ്രേക്ഷകര്‍ക്കൊപ്പം സിനിമയുടെ വിജയം ആഘോഷിക്കുകയുണ്ടായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ