കൊച്ചി: അവധിക്കാലമാണ്… ഇനി രണ്ടുമാസം കുട്ടികളുടെ കളിപ്പേടിയിലാണ് മാതാപിതാക്കളും ബന്ധുക്കളും. മാങ്ങയ്ക്ക് എറിയുന്ന കല്ലും ക്രിക്കറ്റ് കളിയും ഫുട്ബോളും മാത്രമല്ല മരംകയറ്റം അടക്കം സകല കുസൃതിത്തരങ്ങളും സഹിച്ചേ മതിയാവൂ.

അത്തരത്തിലൊരു വികൃതിയുടെ വീഡിയോ ആണിപ്പോൾ യൂട്യൂബിൽ തരംഗം സൃഷ്ടിക്കുന്നത്. ഓലയിൽ കൂടി തെങ്ങിൽ വലിഞ്ഞുകയറുന്ന പെൺകുട്ടി തേങ്ങയിൽ തൊട്ട് അതേവഴി ഊർന്നിറങ്ങുന്നതാണ് വീഡിയോ. യാതൊരു സുരക്ഷ ഉപകരണവും ഇല്ലാതെയാണ് മരം കയറ്റം.

മാർച്ച് 30 ന് യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം എഴുപതിനായിരത്തിലേറെ പേരാണ് കണ്ടത്. “രണ്ടു മാസം ഇനി എന്തൊക്കെ കാണേണ്ടി വരും ദൈവമേ?” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

വീഡിയോയിലെ പെൺകുട്ടി ആരാണെന്ന് ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. രസകരമായ വീഡിയോ പല ഗ്രൂപ്പുകളിലും പങ്കുവച്ചിട്ടുണ്ടെങ്കിലും ഇതിന്റെ അനുകരണം തടയേണ്ടതാണ്. ഗുരുതരമായ അപകടത്തിന് വഴിവെക്കാവുന്നതാണ് ഈ തെങ്ങുകയറ്റം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ