Latest News

ജർമ്മൻ അത്‍ലറ്റിന്റെ കരണത്തടിച്ച് ജൂഡോ കോച്ച്; വൈറൽ വീഡിയോക്ക് പിന്നിലെ കാരണമിതാണ്

ട്വിറ്ററിൽ പങ്കുവച്ച വീഡിയോ ഇതുവരെ 60 ലക്ഷം പേരാണ് കണ്ടത്

Tokyo Olympics, Tokyo Olympics judo coach viral video, Olympic coach slapped German athlete on live TV, Martyna Trajdos, trending. indian express, indian express, malayalam

ജുഡോ മത്സരത്തിനു മുൻപ് ജർമ്മൻ അത്‌ലറ്റ് മാർട്ടിന ട്രാജ്‌ഡോസിനെ പരിശീലകൻ അടിച്ചത് ടോക്കിയോ ഒളിമ്പിക്സ് കണ്ടുകൊണ്ടിരുന്ന പ്രേക്ഷകരെ എല്ലാം ഒന്ന് ഞെട്ടിച്ചിരുന്നു. ഇതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ജർമ്മൻ ജൂഡോ താരം റിങ്ങിലേക്ക് നടന്നു വരുന്നതും റിങ്ങിനു അടുത്ത് വെച്ച് പരിശീലകന്‌ നേർക്ക് തിരിയുന്നതും അദ്ദേഹം അത്‍ലറ്റിനെ ഒന്ന് പിടിച്ചു കുലുക്കിയ ശേഷം കരണത്തടിക്കുന്നതുമാണ് വീഡിയോയിൽ. ട്വിറ്ററിൽ പങ്കുവച്ച വീഡിയോ ഇതുവരെ 60 ലക്ഷം പേരാണ് കണ്ടത്.

ഫോക്സ് ന്യൂസ് റിപ്പോർട്ട് പ്രകാരം, ഹംഗറിയുടെ സോഫി ഓസ്ബാസിനെതിരായ 32 റൗണ്ട് മത്സരം നടക്കുന്നതിനു മുമ്പാണ് സംഭവം.

വീഡിയോ വൈറലായതിനുശേഷം, ട്രാജ്‌ഡോസ് പരിശീലകനെ ന്യായീകരിച്ചു രംഗത്തെത്തിയിരുന്നു, “ഇത് ഞാൻ എന്റെ പരിശീലകനോട് ചെയ്യാൻ ആവശ്യപ്പെട്ടതാണ്, അതിനാൽ അദ്ദേഹത്തെ കുറ്റപ്പെടുത്തരുത്. ഉണർന്നിരിക്കുന്നതിന് മത്സരത്തിന് മുമ്പ് എനിക്ക് ഇത് ആവശ്യമാണ്,” എന്ന് അത്‌ലറ്റ് പറഞ്ഞതായി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തു.

Also read: ‘ഒറ്റ ഓട്ടമോടി കാറി നാട്ടുകാരെ വിളിച്ചു’; മറിയത്തിന്റെ വൈറലായ പാമ്പുകഥ

വീഡിയോ സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഷെയർ ചെയ്ത താരം ‘മത്സരത്തിനു മുൻപുള്ള ചടങ്ങ്’ എന്നാണ് കുറിച്ചത്.

അതേസമയം, പരിശീലകന് ഇന്റർനാഷണൽ ജൂഡോ ഫെഡറേഷൻ ‘ഗുരുതരമായ ഔദ്യോഗിക മുന്നറിയിപ്പ്’ നൽകിയതായി ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്തു. പരിശീലകന്റെ നടപടി ജൂഡോയുടെ നിയമങ്ങൾക്ക് എതിരാണെന്ന് ഫെഡറേഷൻ പറഞ്ഞതായാണ് റിപ്പോർട്ട്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: German athlete martyna trajdos tokyo olympics

Next Story
‘ഒറ്റ ഓട്ടമോടി കാറി നാട്ടുകാരെ വിളിച്ചു’; മറിയത്തിന്റെ വൈറലായ പാമ്പുകഥviral video, viral video in social media, snake rescue, snake rescue viral story, snake rescue viral story erattupetta, snake rescue viral story erattupetta mariyam, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com