Latest News
രാജി പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ
കൊടകര കുഴല്‍പ്പണക്കേസ്: പ്രതിക്ക് സുരേന്ദ്രനുമായി അടുത്ത ബന്ധമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍
അമ്പെയ്ത്തില്‍ ഇന്ത്യന്‍ സംഘം പുറത്ത്; ബാഡ്മിന്റണിലും തോല്‍വി
മഴ: ആറ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്; തീരദേശത്ത് ജാഗ്രതാ നിര്‍ദേശം
രാജ്യത്ത് 39,361 പേര്‍ക്ക് കോവിഡ്; 416 മരണം; ആശങ്കയായി കേരളം

ചേട്ടാ ഈ ജ്യൂസ് ദഹനത്തിന് ബെസ്റ്റാ; ഭീഷണിയുമായി എത്തിയ നടനെ പൊരിച്ച് ഗായത്രി

വീഡിയോയ്‌ക്കൊപ്പം തനിക്ക് ലഭിച്ച ഭീഷണി കോളിന്റെ ശബ്ദരേഖയും ഗായത്രി പുറത്തു വിട്ടു

Gayathri, ഗായത്രി, Roasting star, റോസ്റ്റിങ് താരം, roaster, റോസ്റ്റർ, youtube video, യൂട്യൂബ് വീഡിയോ, iemalayalam, ഐഇ മലയാളം

ജാതി, മതം, നിറം, ലിഗം എന്നിവയുടെ പേരിൽ മറ്റുള്ളവരെ പരിഹസിക്കുകയും അത് തമാശയാണ് എന്ന പേരിൽ ആസ്വദിച്ച് അതിന് കൈയടിക്കുകയും ചെയ്യുന്ന ‘സംസ്കാരം’ കാലങ്ങളായി നമുക്കിടയിലുണ്ട്. സിനിമയാകട്ടെ കോമഡി ഷോകളാകട്ടെ അവയെല്ലാം ഇതിന് വെള്ളവും വളവും നൽകിയിട്ടുമുണ്ട്. എന്നാൽ ഇത് തമാശയല്ല, അപഹാസ്യമാണ് അധിക്ഷേപമാണ് എന്ന് വളരെ വ്യത്യസ്തമായ രീതിയിൽ തന്റെ യൂട്യൂബ് ചാനൽ വഴി പറയുകയാണ് ഗായത്രി എന്ന റോസ്റ്റിങ് താരം.

മാട്രിമോണിയൽ പരസ്യങ്ങളിലെ ജാതീയതയും സ്ത്രീവിരുദ്ധതയും കോമഡി ഷോകളിലേയും സിനിമയിലേയും മറ്റുള്ളവരെ അധിക്ഷേപിച്ചുകൊണ്ടുള്ള തമാശകളുമൊക്കെ ഗായത്രിയുടെ റോസ്റ്റിങിന് വിഷയമാകാറുണ്ട്. അത്തരത്തിൽ താൻ നടത്തിയ വിമർശനത്തിന്റെ പേരിൽ ഒരു സിനിമ താരം തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയതിന് റോസ്റ്റിങ് വീഡിയോയിലൂടെ തന്നെ കൃത്യമായ മറുപടി നൽകുകയാണ് ഗായത്രി.

എത്രയോ സ്ത്രീകൾ കുക്കിങ് ഷോകൾ നടത്തി ജീവിക്കുന്നു എന്നും സെക്സ് ജോക്കുകളാണ് ഏറ്റവും നല്ല ജോക്കുകൾ എന്നും ഗായത്രിയ്ക്ക് ഹ്യൂമർ സെൻസ് ഇല്ല എന്നും പുസ്തകങ്ങൾ വായിക്കണം എന്നുമൊക്കെയാണ് താരത്തിന്റെ ഉപദേശം. ‘റോസ്റ്റിങ് നിർത്തി കുക്കിങ് തുടങ്ങിയാലോ’ എന്ന തലക്കെട്ടോടെയാണ് ഗായത്രി തന്റെ പുതിയ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. താരത്തിന്റെ അസഹിഷ്ണുത മാറാനുള്ള ഒരു ജ്യൂസാണ് ഇതുവഴി ഗായത്രി പരിചയപ്പെടുത്തുന്നത്. വീഡിയോയ്‌ക്കൊപ്പം തനിക്ക് ലഭിച്ച ഭീഷണി കോളിന്റെ ശബ്ദരേഖയും ഗായത്രി പുറത്തു വിട്ടു.

Read More: ‘ചെലോൽത് റെഡി ആകും, ചെലോൽത് റെഡി ആകൂല’; പ്രചോദനമാണ് ഈ മിടുക്കൻ

രസകരമായ ഈ വീഡിയോയുടെ താഴെ നിരവധി കമന്റുകളുമുണ്ട്. എല്ലാവരും ഗായത്രിയ്ക്ക് പിന്തുണയുമായാണ് എത്തിയിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും മികച്ച റോസ്റ്റിങ് താരം എന്നാണ് ഗായത്രിയെ വിശേഷിപ്പിക്കുന്നത്.

ദുബായിൽ കണ്ടന്റ് റെെറ്ററായാണ് ഗായത്രി ഇപ്പോൾ ജോലി ചെയ്യുന്നത്. അതിന് മുൻപേ എഫ്.എമ്മിൽ ആർ.ജെയായും പ്രവർത്തിച്ചിട്ടുണ്ട്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Gayathri roasting video goes viral gaya3

Next Story
‘ചെലോൽത് റെഡി ആകും, ചെലോൽത് റെഡി ആകൂല’; പ്രചോദനമാണ് ഈ മിടുക്കൻPaper craft, boy, പേപ്പർ ക്രാഫ്റ്റ്, കടലാസ് പൂവ്, social media, സോഷ്യൽ മീഡിയ, viral video, വൈറൽ വീഡിയോ, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com