മലയാളത്തിന്റെ പ്രിയഗായിക ഗായത്രി അശോകന്റെയും ഭർത്താവ് പുർബയാൻ ചാറ്റർജിയുടെയും ഗാനം ട്വിറ്ററിൽ ട്രെൻഡാവുകയാണ്. ‘കലങ്കി’ലെ ടൈറ്റിൽ ട്രാക്കാണ് ഇരുവരും ചേർന്ന് ആലപിച്ചിരിക്കുന്നത്. പ്രീതത്തിന്റെ സംഗീതത്തിൽ അർജിത്ത് സിംഗ് പാടിയ ടൈറ്റിൽ സോങിന് ഗായത്രിയും ഭർത്താവും ചേർന്ന് അവരുടേതായ സംഗീതഭാഷ്യം നൽകിയിരിക്കുകയാണ്. രണ്ടു ദിവസം മുൻപ് പുർബയാൻ ചാറ്റർജി അപ്‌ലോഡ് ചെയ്ത വീഡിയോ​ ഇപ്പോഴും ട്വിറ്റർ ട്രെൻഡിംഗിൽ മുന്നിലാണ്.

വരുൺ ധവാൻ, ആലിയ ഭട്ട്, ആദിത്യ റോയ് കപൂർ, സോണാക്ഷി സിൻഹ, മാധുരി ദീക്ഷിത്, സഞ്ജയ് ദത്ത് എന്നിങ്ങനെ വൻതാരനിരയെ ഉൾപ്പെടുത്തി കരൺ ജോഹറിന്റെ നിർമ്മാണത്തിൽ അഭിശേക് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. 1940 കളുടെ പശ്ചാത്തലത്തിലുള്ള കഥയാണ് ‘കലങ്ക്’ പറയുന്നത്.

ഹിന്ദുസ്ഥാനി സംഗീതവും ഗസലും ഖയാലും കീർത്തനങ്ങളുമെല്ലാം ഭാവസാന്ദ്രമായ ശബ്ദത്തിൽ ആലപിക്കുന്ന ഗായത്രി വിവാഹശേഷം ഭർത്താവിനൊപ്പം മുബൈയിലാണ് താമസം. മൂന്നു വർഷം മുൻപാണ് ബംഗാളി സിത്താർ വാദകനും ഗായകനുമായ പുർബായന്‍ ചാറ്റർജിയെ ഗായത്രി വിവാഹം ചെയ്തത്. സംഗീതവുമായി നിരവധി വേദികളിൽ ഒന്നിച്ചെത്തിയ ഇരുവരും സമൂഹമാധ്യമങ്ങളിലെയും ശ്രദ്ധേയരായ ‘മ്യൂസിക് കപ്പിൾസ്’ ആണ്.

Read more: പ്രണയനഷ്ടത്തിന്റെ വേദനയോടെ ആലിയ; ‘കലങ്ക്’ ട്രെയിലർ2019/

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ