സംശുദ്ധ പ്രണയത്തിനു മുന്നില്‍ വേര്‍തിരിവുകളില്ലെന്ന് ആവര്‍ത്തിച്ച് കേരളത്തില്‍ വീണ്ടുമൊരു ഗേ വിവാഹം. നിവേദും റഹിമുമാണ് ജീവിതത്തില്‍ ഒന്നിക്കുന്നത്. ഇരുവരുടെയും പ്രീ വെഡിങ് ഫോട്ടോ ഷൂട്ടാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.
ഇരുവര്‍ക്കും എല്ലാ ഭാവുകങ്ങളും നേര്‍ന്ന് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. സദാചാരവാദികളുടെയെല്ലാം കരണത്തടിച്ചുകൊണ്ടാണ് ഇരുവരുടെയും വിപ്ലവകരമായ ഒത്തുചേരല്‍. റേഡിയോളജി രംഗത്താണ് നിവേദ് ജോലി ചെയ്യുന്നത്. റഹിം വിദേശത്ത് ടെലികോം എൻജിനീയറാണ്. ബെംഗളൂരിലാണ് ഇരുവരുടെയും വിവാഹം നടക്കുക.
ക്രിസ്തുമസിന് മുൻപായി വിവാഹം നടത്താനാണ് തീരുമാനമെന്ന് നിവേദ് പറഞ്ഞു. എന്നാൽ, കൃത്യമായ തീയതി പിന്നീട് അറിയിക്കാമെന്നും നിവേദ് വ്യക്തമാക്കി. റഹിം ആലപ്പുഴ സ്വദേശിയാണ്. നിവേദിന്റെ വീട് കൊച്ചിയിലാണ്. ഇരുവരുടെയും വീട്ടുകാർ വിവാഹത്തിന് എതിരാണെന്ന് നിവേദ് പറഞ്ഞു.
വിവാഹശേഷം തങ്ങളുടെ അമ്മയാകാൻ ഒരു പെൺസുഹൃത്ത് തയ്യാറാണെന്നും അക്കാര്യം ഉടൻ തന്നെ വെളിപ്പെടുത്തുമെന്നും നിവേദ് പങ്കുവച്ചു. അഞ്ച് വർഷത്തെ പ്രണയത്തിനു ശേഷമാണ് നിവേദും റഹിമും ജീവിതത്തിൽ ഒന്നിക്കുന്നത്. ഫെയ്സ്ബുക്ക് വഴിയാണ് തങ്ങൾ പരിചയപ്പെട്ടതെന്നും പിന്നീട് പ്രണയത്തിലായതെന്നും നിവേദ് പറഞ്ഞു.
നേരത്തെ നികേഷ്, സോനു എന്നിവരുടെ വിവാഹവും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.