കോവിഡ് അനുഭവം പങ്കുവച്ച് നടി ഗൗതമി നായര്. തനിക്കും സഹോദരിക്കും കോവിഡ് പോസിറ്റീവ് ആയിരുന്നുവെന്ന് ഗൗതമി സോഷ്യൽമീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
21 ദിവസത്തെ ക്വാറന്റെെൻ പൂർത്തിയായെന്നും ആരോഗ്യപ്രവർത്തകർക്ക് വലിയ നന്ദി രേഖപ്പെടുത്തുന്നതായും താരം പറഞ്ഞു.
Read Also: ചെറിയ ചുമ, ശരീരസുഖമില്ല, ന്യുമോണിയയും ഷുഗറും ഒപ്പം; കോവിഡിനെ അതിജീവിച്ച് സീമ ജി.നായർ
കോവിഡ് നെഗറ്റീവ് ആയ സർട്ടിഫിക്കറ്റ് അടക്കം പങ്കുവച്ചാണ് താരം തന്റെ കോവിഡ് അനുഭവം പങ്കുവച്ചത്.
പ്രത്യേക രോഗലക്ഷണങ്ങളൊന്നും തനിക്ക് ഇല്ലായിരുന്നു എന്ന് ഗൗതമി പറഞ്ഞു. കോവിഡ് രോഗികളെ പരിചരിക്കാൻ ദിനംപ്രതി ബുദ്ധിമുട്ടുന്ന ആരോഗ്യപ്രവർത്തകരെ പ്രത്യേകം ഓർക്കുന്നതായി ഗൗതമി പറഞ്ഞു.
“എനിക്കും സഹോദരിക്കും കടുത്ത തലവേദനയുണ്ടായിരുന്നു. മറ്റ് രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. മെെഗ്രെയ്ന് സമാനമായ കടുത്ത തലവേദനയായിരുന്നു. മരുന്ന് കഴിച്ചിട്ടും എനിക്ക് കുറവ് തോന്നിയില്ല,” ഗൗതമി കുറിച്ചു.
പ്രെെമറി ലിസ്റ്റിൽ ഉണ്ടായിരുന്ന ആളായിരുന്നു താനെന്നും അതുകൊണ്ടാണ് കോവിഡ് പരിശോധന നടത്തിയതെന്നും ഗൗതമി പറഞ്ഞു. പ്രെെമറി ലിസ്റ്റിൽ ഉൾപ്പെടുത്തിയില്ലായിരുന്നെങ്കിൽ താനൊരു കോവിഡ് രാേഗിയാണെന്ന വിവരം അറിയില്ലായിരുന്നു എന്നും തന്നിലൂടെ എത്രയോ പേർക്ക് രോഗം ബാധിച്ചേനെ എന്നും ഗൗതമി പറഞ്ഞു. ശരീരികമായി എന്തെങ്കിലും ചെറിയ മാറ്റം അനുഭവപ്പെട്ടാൽ ഉടൻ കോവിഡ് പരിശോധന നടത്തുകയാണ് വേണ്ടതെന്നും താരം അഭ്യർത്ഥിച്ചു.
സെക്കൻഡ് ഷോ, ഡയമണ്ട് നെക്ലേസ് തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഗൗതമി നായർ.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook