/indian-express-malayalam/media/media_files/uploads/2023/07/mammootty.jpg)
Photo Courtesy: Jyo Jhon Mulloor
ലോകമെങ്ങും വലിയ ആരാധകവൃന്ദമുള്ള പരമ്പരകളിൽ ഒന്നാണ് ഗെയിം ഓഫ് ത്രോൺസ്. മിനി സ്ക്രീനിലെ മഹാത്ഭുതമായി കണക്കാക്കപ്പെടുന്ന ഗെയിം ഓഫ് ത്രോൺസ് പ്രേക്ഷക- നിരൂപക പ്രശംസ കൊണ്ടും കാണികളുടെ എണ്ണം കൊണ്ടും ചരിത്രം സൃഷ്ടിച്ച പരമ്പരകളിൽ ഒന്നു കൂടിയാണ്. സാധാരണ പ്രേക്ഷകന് ഉൾക്കൊള്ളാനും അംഗീകരിക്കാനും സാധിക്കാത്ത പല പ്രതിപാദ്യങ്ങളും കലർന്ന മധ്യകാലഘട്ടത്തെ രക്തമയമാർന്ന നാടകീയത, ഉഗ്വേദജനകമായ കഥ, വ്യവസ്ഥാനുരൂപമായ കഥാകഥനം, അതിവിശിഷ്ടമായ സ്വഭാവചിത്രണം, അമ്പരപ്പിക്കുന്ന ട്വിസ്റ്റുകൾ, മികച്ച ഡയലോഗുകൾ, ഹോളീവുഡ് സിനിമകളെ ബഹുദൂരം പിന്നിലാക്കിയിരിക്കുന്ന ആശ്ചര്യജനകമായ സാങ്കേതിക മികവ് എന്നിവയെല്ലാം നിറഞ്ഞ ‘ഗെയിം ഓഫ് ത്രോൺസ്’ പലർക്കും ഒരു അഡിക്ഷനാണ്. ഇതുവരെ 38 പ്രൈം ടൈം എമ്മി അവാർഡുകളും ഈ പരമ്പര നേടിയിട്ടുണ്ട്. മറ്റൊരു പരമ്പരയ്ക്കും ഇതുവരെ സാധിക്കാത്ത ഒരു നേട്ടമാണിത്.
ഗെയിം ഓഫ് ത്രോൺസ് മലയാളത്തിൽ വന്നാൽ എങ്ങനെയിരിക്കും? ആരൊക്കെയാവും ഗെയിം ഓഫ് ത്രോൺസിലെ വിഖ്യാത കഥാപാത്രങ്ങളെ അവതരിപ്പിക്കുക? അത്തരമൊരു ചിന്തയ്ക്ക് എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മുഖമേകുകയാണ് ജ്യോ ജോൺ മുല്ലൂർ എന്ന കലാകാരൻ. ഗെയിം ഓഫ് ത്രോൺസിന് കസേരകളി എന്നാണ് ജ്യോ പേരു നൽകിയിരിക്കുന്നത്.
ഹൗസ് സ്റ്റാർക്കിൻറെ തലവനായ ലോർഡ് എഡ്ഡാർഡ് നെഡ് സ്റ്റാർക്കാവുന്നത് മമ്മൂട്ടിയാണ്. നെഡ് സ്റ്റാർക്കിന്റെ ഭാര്യ കാറ്റെലിൻ സ്റ്റാർക്കാവുന്നത് ശോഭനയാണ്. മക്കളായ റോബ്, സാൻസ, ആര്യ എന്നിവർക്ക് ഫഹദ് ഫാസിൽ, തൃഷ, നസ്രിയ എന്നിവരുടെ മുഖമാണ്. നെഡിന്റെ ജാരസന്തതിയായ മകൻ ജോൺ സ്നോ ആവുന്നത് ടൊവിനോയാണ്. സൗബിൻ ടിറിയോൺ ലാനിസ്റ്ററാവുമ്പോൾ സെർസി ലാനിസ്റ്ററാവുന്നത് നയൻതാരയാണ്. ജെയ്മി ലാനിസ്റ്ററിനെ പൃഥ്വിരാജ് അവതരിപ്പിക്കുന്നു. നഷ്ടപ്പെട്ട സിംഹാസനം നേടിയെടുക്കാൻ ശ്രമം നടത്തുന്ന ഡനേറിസ് ടാർഗറിയെനായി ഐശ്വര്യയും ഡനേറിസിന്റെ അകമ്പടിക്കാരിൽ നാടുകടത്തപ്പെട്ട യോദ്ധാവായ സെർ ജോറ മാർമോൺടായി ദുൽഖറും എത്തുന്നു. നെഡ്ഡിന്റെ സുഹൃത്ത് കിംഗ് റോബർട്ട് ബറാത്തിയോൺ ആവുന്നത് മോഹൻലാലാണ്.
/indian-express-malayalam/media/media_files/uploads/2023/07/Mammootty-1.jpg)
/indian-express-malayalam/media/media_files/uploads/2023/07/Shobana.jpg)
/indian-express-malayalam/media/media_files/uploads/2023/07/Mohanlal-1.jpg)
/indian-express-malayalam/media/media_files/uploads/2023/07/Fahad.jpg)
/indian-express-malayalam/media/media_files/uploads/2023/07/Nazriya.jpg)
/indian-express-malayalam/media/media_files/uploads/2023/07/Trisha.jpg)
/indian-express-malayalam/media/media_files/uploads/2023/07/Tovino.jpg)
/indian-express-malayalam/media/media_files/uploads/2023/07/Soubin.jpg)
/indian-express-malayalam/media/media_files/uploads/2023/07/Prithviraj.jpg)
/indian-express-malayalam/media/media_files/uploads/2023/07/Nayanthara-1.jpg)
/indian-express-malayalam/media/media_files/uploads/2023/07/Aishwarya-rai.jpg)
/indian-express-malayalam/media/media_files/uploads/2023/07/DQ.jpg)
എന്തായാലും ഗെയിം ഓഫ് ത്രോൺസ് ആരാധകർക്കിടയിൽ ഈ ചിത്രങ്ങൾ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us