ഒരു ഓട്ടമത്സരമാകുമ്പോള്‍ അതിനു ചില നിയമങ്ങളൊക്കെയുണ്ട്. വിസിലടിച്ചാല്‍ മത്സരാര്‍ഥികള്‍ ഓടണം. മത്സരാര്‍ഥികള്‍ മാത്രമേ ഓടാന്‍ പാടൂ. എന്നാല്‍, ഇവിടെ ഓടുന്നത് കാണികളാണ്. ഓട്ടമത്സരത്തിനുള്ളവരെ പ്രോത്സാഹിപ്പിക്കാന്‍ നില്‍ക്കുന്നവരാണ് മത്സരാര്‍ഥികളേക്കാള്‍ മുന്‍പ് ഓട്ടം തുടങ്ങിയത്. സ്‌കൂള്‍ കുട്ടികളാണ് വീഡിയോയിലെ താരങ്ങള്‍.

ഓട്ടമത്സരത്തിനു തയ്യാറായി നില്‍ക്കുന്ന കുട്ടികള്‍ക്ക് അധ്യാപകര്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. വിസിലടിക്കുമ്പോള്‍ ഓടി തുടങ്ങണമെന്ന് അധ്യാപകര്‍ പറയുന്നു. എന്നാല്‍, സഹപാഠികളുടെ ഓട്ടമത്സരം കാണാനും പ്രോത്സാഹിപ്പിക്കാനും എത്തിയ കുട്ടികള്‍ വിസിലടി കേട്ടതും ഓട്ടം തുടങ്ങി. ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

അതേസമയം, മത്സരാര്‍ഥികള്‍ ഇതൊന്നും ശ്രദ്ധിക്കാതെ ലക്ഷ്യത്തിലേക്ക് ഓടിയെത്തുന്നതും വീഡിയോയില്‍ കാണാം.

Read Here: ഞാന്‍ പെട്ടുപോയതാണ്; ‘തടഞ്ഞ’സംഭവത്തിൽ വീണ്ടും ട്വിസ്റ്റ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook