/indian-express-malayalam/media/media_files/uploads/2023/07/video-1.jpg)
വൈറൽ വീഡിയോ
വളർത്തുമൃഗങ്ങളും ഉടമകളും തമ്മിലുള്ള രസകരമായ വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. അത്തരത്തിൽ രസകരമായൊരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ഒരു ഗോൾഡൻ റിട്രീവറും അതിന്റെ യജമാനനും തമ്മിൽ റോഡിൽ വച്ചുണ്ടാകുന്ന പിടിവലിയാണ് വീഡിയോയിൽ കാണാനാവുക.
ഗോൾഡൻ റിട്രീവറുമായി നടക്കാനിറങ്ങിയതാണ് യജമാനൻ, എന്നാൽ വഴിയിലൊരിടത്തുവച്ച് റിട്രീവർ റോഡിൽ കിടക്കുകയാണ്. തിരികെ പോവാനായി യജമാനൻ എത്രയൊക്കെ നിർബന്ധിച്ചിട്ടും റെട്രീവർ എണീക്കാൻ കൂട്ടാക്കുന്നില്ല. ഒടുവിൽ കൊച്ചുകുട്ടികളെയെന്ന പോലെ റെട്രീവറെ ചുമലിൽ എടുത്ത് നടക്കുകയാണ് യജമാനൻയ
"ഞങ്ങൾ ഒരു ബ്രൂവറിയിൽ ഉച്ചഭക്ഷണം കഴിക്കുമ്പോൾ, ഈ മനുഷ്യൻ തന്റെ നായയെ വീട്ടിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ഞാൻ ഇതുവരെ റെക്കോർഡ് ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും രസകരമായ വീഡിയോയായി അത് അവസാനിക്കുകയും ചെയ്തു," എന്ന ക്യാപ്ഷനോടെ ഈ രംഗം നേരിൽ കണ്ടൊരാളാണ് വീഡിയോ ഷെയർ ചെയ്തത്.
"ഇങ്ങനെ ചെയ്യുന്നുവെങ്കിൽ തീർച്ചയായും അതൊരു ഗോൾഡൻ റിട്രീവർ ആയിരിക്കും," എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്.
അതേ സമയം നായയുടെ വാശി കണ്ട് ക്ഷുഭിതനാവാതെ സ്നേഹപൂർവ്വം അതിനെ ഡീൽ ചെയ്ത ഉടമയേയും ആളുകൾ അഭിനന്ദിക്കുന്നുണ്ട്. "നായയെ വലിച്ചിഴക്കാത്തതിന് ഉടമയോട് ബഹുമാനം. അയാൾ അക്രമാസക്തനായതുമില്ല. അദ്ദേഹം തന്റെ നായയെ വളരെയധികം സ്നേഹിക്കുന്നു എന്നു വീഡിയോയിൽ നിന്നും വ്യക്തമാവും." എന്തായാലും വീഡിയോ ഇതിനകം 35 ലക്ഷത്തോളം ആളുകൾ കണ്ടുകഴിഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.