പാട്ടുപാടാന്‍ കഴിവുള്ളവര്‍ക്ക് ഡിജിറ്റല്‍ വേദി ഒരുക്കുകയാണ് സ്മ്യൂള്‍. ഇവിടെ പയറ്റി താരങ്ങളായ നിരവധി പേരുണ്ട്. അങ്ങനെ ഒരു താരമാകാനുള്ള മകന്റെ മോഹത്തെ അമ്മ മുളയിലേ നുള്ളി. അത് വൈറലാകുകയും ചെയ്തു.

ഹെഡ്‌സെറ്റ് ചെവിയിൽ വച്ച് ക്യാമറയും നോക്കി കുട്ടി പാടിത്തുടങ്ങി ‘കസവിന്റെ തട്ടമിട്ട്…’ തുടങ്ങിയപ്പോഴേക്കും അമ്മ പാഞ്ഞെത്തി. കൈയ്യില്‍ ഒരു കത്തിയുമുണ്ടായിരുന്നു. പിന്നെ ഒരു അടിയായിരുന്നു. അമ്മയെ തടഞ്ഞ് എങ്ങനെയെങ്കിലും പാടാന്‍ നോക്കിയെങ്കിലും സംഭവം കൈയ്യില്‍ നിന്നും പോയി.

‘പഠിക്കാതിരുന്നു പാടിക്കോ. മാര്‍ച്ച് ആവാറായി. നിന്നെ സമ്മതിക്കണം’ എന്നൊക്കെ അമ്മ പറയുന്നുണ്ട്. എന്തായാലും പാട്ടു പാടിയില്ലെങ്കിലും പയ്യന്‍ താരമായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ