/indian-express-malayalam/media/media_files/uploads/2019/06/ciachen.jpg)
ഇന്ത്യയുടെ ഏറ്റവും തന്ത്രപ്രധാന അതിർത്ഥി മേഖലകളിൽ ഒന്നായ സിയാച്ചിനിലെ സൈനികരുടെ അവസ്ഥയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ചവിഷയം. പാറ പോലെ ഉറച്ച മുട്ടയും കട്ടിയായ ജ്യൂസ് പാക്കറ്റുകളുമാണ് സൈനികരുടെ ഭക്ഷണം. തങ്ങളുടെ ജീവൻ നിലനിർത്താൻ ഇതൊക്കെ ഭക്ഷിക്കേണ്ടി വരുന്ന ഇന്ത്യൻ സൈനികരുടെ വീഡിയോ കഴിഞ്ഞ ദിവസമാണ് ഫെയ്സ്ബുക്കിലെത്തുന്നത്.
സിയാച്ചിൻ ഗ്ലേസ്യറിൽ സേവനം ചെയ്യുന്ന സൈനികർ തന്നെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നതും. ഈ ജ്യൂസ് കുടിക്കണമെങ്കിൽ തിളപ്പിക്കേണ്ടി വരുമെന്നാണ് തണുപ്പിൽ ഉറച്ച് പോയ ജ്യൂസ് പാക്കറ്റ് പൊട്ടിച്ചുകൊണ്ട് സൈനികർ പറയുന്നത്. ഇഷ്ടിക പോലെ ഉറച്ച് പോയ ജ്യൂസ് ചുറ്റിക കൊണ്ട് അടിച്ചിട്ടും പൊട്ടുന്നില്ല.
ജ്യൂസ് മാത്രമല്ല മുട്ടയുടെ അവസ്ഥയും ഇതൊക്കെ തന്നെ. ചുറ്റിക ഉപയോഗിച്ചും കത്തി ഉപയോഗിച്ചുമൊക്കെ മുട്ട പൊട്ടിക്കാൻ സൈനികർ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെടുന്ന സ്ഥിതിയാണ്. രണ്ട് മൂന്നും തവണ ശ്രമിച്ചതിന് ശേഷമാണ് പച്ചകറികൾ പോലും മുറിക്കാൻ സാധിക്കുന്നത്.
മെെനസ് 40 ഡിഗ്രി മുതൽ 70 ഡിഗ്രി വരെ താഴ്ന്ന, തണുത്തുറഞ്ഞ കാലാവസ്ഥയിൽ മുട്ട പൊട്ടിക്കാനും ഉരുളക്കിഴങ്ങ് മുറിക്കാനും ചുറ്റിക ഉപയോഗിക്കുകയാണ് സെെനികർ. ഈ കാലാവസ്ഥയിൽ ഇവിടെ ജീവിക്കാൻ സാധിക്കില്ലെന്ന് സൈനികർ പറയുന്നതും വീഡിയോയിൽ വ്യക്തമാണ്. ലോകത്തെ തന്നെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയാണ് സിയാച്ചിൻ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.