പാക്കിസ്ഥാനെതിരായ കളി ബഹിഷ്‌കരിക്കാന്‍ പറഞ്ഞ ഗംഭീര്‍ കമന്ററി ബോക്‌സില്‍!

തിരഞ്ഞെടുപ്പ് സമയത്ത് വോട്ട് ലക്ഷ്യം വച്ച് മാത്രമായിരുന്നു ഗംഭീര്‍ പാക്കിസ്ഥാനെതിരായ മത്സരം ബഹിഷ്‌കരിക്കാന്‍ പറഞ്ഞതെന്ന് സോഷ്യല്‍ മീഡിയ

Gautham Gambhir, Gambhir Trolled, Gambhir Boycott Pakistan,India vs Pakistan, india vs pakistan rain,ഇന്ത്യ പാക്കിസ്ഥാന്‍ മഴ, manchester rain,മാഞ്ചസ്റ്റർ മഴ, manchester weather, മാഞ്ചസ്റ്റർ കാലാവസ്ഥ,manchester weather report, manchester weather today, manchester weather 16th june, india vs pakistan, india vs pakistan match weather forecast, weather, weather today, weather report manchester, ind vs pak world cup 2019, india vs pakistan world cup, india vs pakistan match, manchester weather on sunday
ഗൗതം ഗംഭീർ

മാഞ്ചസ്റ്ററില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം തകര്‍ക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഗൗതം ഗംഭീറിന് ട്രോള്‍ മഴയാണ്. ഇന്ത്യയ്ക്കും പാക്കിസ്ഥാനും മിടയിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരം ബഹിഷ്‌കരിക്കണമെന്ന് പറഞ്ഞിരുന്ന ഗംഭീര്‍ നേരത്തെ. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിരുന്നു ഇത്. എന്നാല്‍ അതേ ഗംഭീര്‍ ഇന്ന് ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുമ്പോള്‍ കമന്ററി ബോക്‌സിലെത്തിയതോടെയാണ് സോഷ്യല്‍ മീഡിയ മുന്‍ താരത്തിനെതിരെ രംഗത്തെത്തിയത്.

ഗംഭീറിന്റെ നിലപാട് ഇരട്ടത്താപ്പാണെന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്. പണത്തിനു വേണ്ടി തന്റെ നിലപാട് ഗംഭീര്‍ മറന്നെന്നും ആരോപണം ഉയരുന്നുണ്ട്. കൂടാതെ തിരഞ്ഞെടുപ്പ് സമയത്ത് വോട്ട് ലക്ഷ്യം വച്ച് മാത്രമായിരുന്നു ഗംഭീര്‍ പാക്കിസ്ഥാനെതിരായ മത്സരം ബഹിഷ്‌കരിക്കാന്‍ പറഞ്ഞതെന്നും സോഷ്യല്‍ മീഡിയ പറയുന്നു. നിരവധി പേരാണ് ഇതിനോടകം തന്നെ രംഗത്തെത്തിയത്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: From boycott to lets play twitter trolls gambhirs hypocrisy

Next Story
‘ആരാണീ എക്‌സ് എംപി?’; താത്വികമായ അവലോകനവുമായി സോഷ്യല്‍ മീഡിയ
The moderation of comments is automated and not cleared manually by malayalam.indianexpress.com