അത്യൂഗ്രന്‍ ഫ്രീക്കിക്കിലൂടെ ഗോള്‍ നേടി റോണാള്‍ഡൊയുടെ ആഘോഷം അനുകരിച്ച ഫുട്ബോള്‍ പ്രേമികളുടെ മനം കവര്‍ന്നിരിക്കുകയാണ് മലപ്പുറം സ്വദേശിയായ ഫിദ ഫാത്തിമ. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സൗഹൃദ മത്സരത്തിനിടയിലായിരുന്നു ഫിദ മാജിക് മൈതാനത്ത് കണ്ടത്.
മലപ്പുറം തിരൂർക്കാട് എഎംഎച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ഫിദ. വീഡിയോയുടെ താഴെ ഫിദയുടെ മികവിനെ നിരവധി പേരാണ് പുകഴ്ത്തിയെത്തിയിരിക്കുന്നത്. വീഡിയോ കാണാം:
ഫുട്ബോളിലെ ഐക്കോണിക്ക് ആഘോഷങ്ങളെടുത്താല് അതില്‍ മുന്‍പന്തിയിലുണ്ടാകും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടേത്. മൈതാനത്തിന്റെ മൂലയിലേക്ക് ഓടിയെത്തി വായുവിലേക്ക് ഉയര്‍ന്ന് ചാടി പ്രത്യേകതരം ആക്ഷനോടെയാണ് റോണോ തന്റെ ഗോളുകള്‍ ആഘോഷിക്കാറ്. ‘സ്യൂ’ എന്നാണ് റോണോയുടെ ആഘോഷത്തെ വിശേഷിപ്പിക്കുന്നത്.
വായുവിലേക്ക് ഉയര്‍ന്ന് ചാടി റോണോ മൈതാനത്ത് തന്റെ കാലുകുത്തുമ്പോള്‍ സ്റ്റേഡിയത്തിലെ ആരാധകര്‍ സ്യൂ എന്ന് ഏറ്റുവിളിക്കും. റോണോയുടെ ആഘോഷം വിവിധ കായികതാരങ്ങള്‍ അനുകരിക്കാറുമുണ്ട്. ഫുട്ബോളില്‍ മത്രമല്ല ക്രിക്കറ്റിലുമൊക്കെ. ഇന്ത്യന്‍ പേസ് ബോളര്‍ മുഹമ്മദ് സിറാജാണ് കൂടുതലായും ഇത് അനുകരിച്ചു കണ്ടിട്ടുള്ളത്.