വാഷിങ്ടണ്‍: ഇന്ത്യയില്‍ അത്ര പോപ്പുലറായ കളിയല്ല ഗോള്‍ഫ്. പൊതുവെ സമ്പന്നര്‍ക്കിടയില്‍ പ്രശസ്തമായ ഗെയിമാണ് ഗോള്‍ഫ്. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ പണമൊഴുകുന്ന മത്സരങ്ങളിലൊന്നുമാണ് ഗോള്‍ഫ്. ഇപ്പോഴിതാ ഗോള്‍ഫുമായി ബന്ധപ്പെട്ടൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ഗോള്‍ഫ് കളിക്കാരന്‍ അടിച്ചുവിട്ട പന്ത് കടിച്ചെടുത്ത് പായുന്ന കുറുക്കന്റെ വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. അമേരിക്കയിലെ മാസച്യുസൈറ്റ്സിലെ വെസ്റ്റ് സ്പ്രിങ് മൈതാതാനത്താണ് സംഭവം. മാസ്സ്ലൈവ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നതു പ്രകാരം ഹാങ്ക് ഡൗണി എന്ന കളിക്കാരനും സുഹൃത്തുക്കളുമായിരുന്നു ഗോള്‍ഫ് കളിച്ചു കൊണ്ടിരുന്നത്.

ലക്ഷ്യത്തിലേക്ക് ഉന്നംപിഴക്കാതെ കളിക്കാരന്‍ ഷോട്ട് ഉതിര്‍ക്കുകയായിരുന്നു. പന്ത് ലക്ഷ്യത്തിന് തൊട്ടടുത്ത് എത്തി നിന്നു. അടുത്ത റൗണ്ടിനായി പന്തെടുക്കാന്‍ കളിക്കാരന്‍ നീങ്ങുന്നതിനിടെയായിരുന്നു കുറുക്കന്‍ ഇടപെടുന്നത്. കളി വീക്ഷിച്ച് മൈതാനത്തുണ്ടായിരുന്ന കുറുക്കന്‍ പന്തെടുത്ത് സ്ഥലംവിടുകയായിരുന്നു. കളിക്കാരന്‍ അടിച്ചുവിട്ട പന്ത് തനിക്കു നേരെ വരുന്നത് കാണുന്നതോടെ കുറുക്കന്‍ അത് കടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. പോയത് പോയെന്ന് കരുതി മറ്റൊരു ബോളുമായി കളിക്കാരന്‍ കളി തുടര്‍ന്നു.

കളി നടക്കുന്നതിന്റെ കുറച്ചു ദൂരെയായി രണ്ടു കുറുക്കന്മാര്‍ കിടക്കുന്നതു വീഡിയോയില്‍ കാണുന്നുണ്ട്. സാധാരണ വേനല്‍ക്കാലങ്ങളില്‍ മൈതാനത്തിനു സമീപം കുറുക്കന്മാര്‍ വരാറുണ്ട്. ഒരേസമയം അഞ്ച് കുറുക്കന്മാരെ വരെ കണ്ടിട്ടുണ്ട്. മറ്റു കളിക്കാരുടെയും പന്തുകള്‍ ഇവ കടിച്ചെടുത്തു കൊണ്ടുപോയതായി കേട്ടിട്ടുണ്ടെന്നും ഹാങ്ക് പറയുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ