അടെടാ എന്നാ നടിപ്പ്; ഇതാണ് കുറുക്കന്റെ ബുദ്ധി

കുറുക്കന്റെ വീര കഥകൾ പലപ്പോഴും കേട്ടിട്ടുണ്ട് എന്നാൽ ഇപ്പോഴാണ് നേരിട്ടു കാണുന്നത് എന്നാണ് ഒരാൾ വീഡിയോക്ക് കമന്റ് ചെയ്തിരിക്കുന്നത്

viral video fox, intelligent fox, fox fallen in well, kerala viral video, ie malayalam

കുറുക്കന്റെ ബുദ്ധി അപാരമാണെന്ന് ചെറിയ പ്രായം മുതൽ കേട്ടു വളരുന്നവരാണലോ മലയാളികൾ. കുട്ടികഥകളിൽ എല്ലാം കുശാഗ്ര ബുദ്ധിക്കാരനായ കുറുക്കന്മാരെ കണ്ടിട്ടുണ്ടാകും. ഇപ്പോഴിതാ അത്തരത്തിലൊരു കുറുക്കന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

കിണറ്റിൽ വീണപ്പോൾ രക്ഷിച്ച നാട്ടുകാരെ അതിസമർഥമായി കബളിപ്പിക്കുന്ന ബുദ്ധിമാനായ കുറുക്കനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരിപടർത്തുന്നത്. കിണറ്റിൽ വീണ കുറുക്കനെ നാട്ടുകാർ ചേർന്ന് കുടുക്കിട്ട് കിണറ്റിൽ നിന്നും വലിച്ചു കയറ്റുന്നതും, കിണറ്റിൽ നിന്നും കയറ്റി കഴിഞ്ഞു നിലത്തു കിടത്തിക്കഴിയുമ്പോൾ അനക്കമില്ലാതെ കിടക്കുന്ന കുറുക്കൻ കുടുക്കെല്ലാം നാട്ടുക്കാരൻ മാറ്റി കഴിഞ്ഞു രണ്ടു തട്ടു തട്ടുമ്പോൾ എഴുന്നേറ്റു വേഗതയിൽ ഓടി മറയുന്നതാണ് വീഡിയോയിൽ. ഇത് അഭിനയമാണെന്ന് നാട്ടുകാരു പറയുന്നതും കേൾക്കാം.

രസകരമായ കമന്റുകളാണ് വീഡിയോക്ക് താഴെ വരുന്നത്. കുറുക്കന്റെ വീര കഥകൾ പലപ്പോഴും കേട്ടിട്ടുണ്ട് എന്നാൽ ഇപ്പോഴാണ് നേരിട്ടു കാണുന്നത് എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. മലബാർ ഭാഷ സംസാരിക്കുന്ന നാട്ടുകാരുടെ സംസാരവും ചിരിയും രസകരമായ കമന്റുകൾക്ക് വഴിവെക്കുന്നുണ്ട്.

ചിലർ അതിസമർത്ഥനായ കുറുക്കനെ അഭിനന്ദിക്കുമ്പോൾ ചിലർ ഇത് കുറുക്കനല്ല എന്ന വാദവുമായി രംഗത്തുവരുന്നുണ്ട്. കേരളത്തിൽ കുറുക്കന് വംശനാശം സംഭവിക്കുകയാണെന്നും ഇത് കുറുനരി ആണെന്നുമാണ് അവർ പറയുന്നത്. കിണറ്റിൽ വീണു കിടന്ന മിണ്ടാപ്രാണിയെ രക്ഷിക്കാൻ മനസ്സ് കാണിച്ച നാട്ടുകാരെ അഭിനന്ദിക്കാനും ചിലർ മറക്കുന്നില്ല.

Also read: കടയിൽ പോകാൻ രേഖ വേണം; ട്രോളിൽ മുങ്ങി കോവിഡ് നിയന്ത്രണം

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Fox deceiving people who rescued him from well viral video

Next Story
ഇ-ബുൾ ജെറ്റ് സഹോദരങ്ങളുടെ റിമാൻഡിന് പിറകെ 17 ആരാധകർ പൊലീസ് പിടിയിൽE bull jet, e bull jet issue, e bull jet police custody, e bull jet rto, e bull jet mvd, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
X