മുൻ മിസ് കേരള അൻസി കബീറിന്റെ മരണം ഇപ്പോഴും പലർക്കും വിശ്വസിക്കാനായിട്ടില്ല. എറണാകുളം വൈറ്റിലയിലുണ്ടായ കാർ അപകടത്തിലാണ് അൻസി കബീറും മുൻ മിസ് കേരള റണ്ണറപ്പുമായ അഞ്ജന ഷാജനും മരിച്ചത്. ബൈക്കിൽ ഇടിച്ച ഇവരുടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.
ഇന്നലെ അൻസി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയുടെ ക്യാപ്ഷനാണ് പലരുടെയും മനസിൽ നൊമ്പരമാകുന്നത്. പോകാനുള്ള സമയമായെന്നാണ് അൻസിബ വീഡിയോയ്ക്ക് കൊടുത്ത ക്യാപ്ഷൻ. അൻസിബ പറഞ്ഞ വാക്കുകൾ സത്യമായല്ലോയെന്നും തന്റെ മരണം അവൾ നേരത്തെ അറിഞ്ഞിരുന്നുവോയെന്നുമാണ് വീഡിയോയ്ക്ക് താഴെ നിറയുന്ന കമന്റുകൾ. വീഡിയോയിൽ വളരെ സന്തോഷത്തോടെ നടന്നു നീങ്ങുന്ന അൻസിബയെയാണ് കാണാനാവുക. ആ മുഖം ഇനി കാണാനാവില്ലല്ലോയെന്നോർത്ത് വിതുമ്പുകയാണ് സോഷ്യൽ ലോകം.
2019 മിസ് കേരള വിജയി അന്‍സി കബീര്‍ (25), റണ്ണര്‍ അപ്പ് അഞ്ജന ഷാജന് (26) എന്നിവരാണ് എറണാകുളം ബൈപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ ഹോട്ടലിനു മുന്നില്‍ ഇന്ന് പുലര്‍ച്ചയോടെ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചത്. ബൈക്കിലിടിച്ച ഇവരുടെ കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അന്‍സിയും അഞ്ജനയും തൽക്ഷണം മരിച്ചു. നാലു പേരാണ് കാറില്‍ ഉണ്ടായിരുന്നത്. പരുക്കേറ്റ മറ്റു രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
തിരുവനന്തപുരം ആറ്റിങ്ങല്‍ അബ്ദുൽ കബീർ-റസീന ബീവി ദമ്പതികളുടെ ഏക മകളാണ് അൻസി. അന്‍സിയുടെ സുഹൃത്തായ അഞ്ജന തൃശൂര്‍ സ്വദേശിയാണ്. മണപ്പുറം മിസ് സൗത്ത് ഇന്ത്യ 2021 കിരീടം അൻസി കബീർ സ്വന്തമാക്കിയിരുന്നു.
Read More: മിസ് കേരള വിജയികളായ അൻസിയും അഞ്ജനയും വാഹനാപകടത്തില്‍ മരിച്ചു