Aakash Chopra 7 lac meal in Indonesia: ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര കഴിച്ച ഭക്ഷണത്തെ ചൊല്ലിയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയില്‍ വാദം കൊഴുക്കുന്നത്. താന്‍ കഴിച്ച ഭക്ഷണത്തിന്റെ ബില്ലാണ് ചോപ്ര ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. 7 ലക്ഷം രൂപയാണ് ബില്ലില്‍ ആകെ തുക. അതും ഒരു നേരത്തെ ഭക്ഷണത്തിന്.
ബില്ലിന്റെ ചിത്രം ചോപ്ര ട്വീറ്റ് ചെയ്തതോടെ ഇത് ചര്‍ച്ചയായി മാറി. ചിലര്‍ നടുക്കത്തോടെയാണ് ചോപ്രയുടെ ബില്ല് നോക്കിക്കണ്ടത്. ഇത്രയും വലിയ തുക ഏത് ഹോട്ടലിലാണെന്നായിരുന്നു ചിലര്‍ക്ക് അറിയേണ്ടിയിരുന്നത്. വ്യാപകമായ രീതിയിലാണ് ചിത്രം പ്രചരിക്കപ്പെട്ടത്. എന്നാല്‍ റസ്റ്ററന്റിനെ ചീത്ത പറയും മുമ്പ് ഇത് സ്ഥിതി ചെയ്യുന്ന സ്ഥലം എവിടെയാണെന്ന് നമുക്ക് നോക്കാം.
ഇന്തോനേഷ്യയിലെ ബാലിയില്‍ നിന്നുളള ഹോട്ടലിലാണ് മുന്‍ ക്രിക്കറ്റ് താരം കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാന്‍ കയറിയത്. 210 ഇന്തോനേഷ്യന്‍ റുപ്പിയാ (ഐഡിആര്‍) നമ്മുടെ ഒരു രൂപയുടെ മൂല്യമാണുള്ളത്. അതായത് 3,334 രൂപ മാത്രമാണ് റസ്റ്ററന്റില്‍ ചോപ്ര അടക്കേണ്ടി വന്ന പൈസ. തന്റെ ആരാധകരെ ഒന്ന് പറ്റിക്കാമെന്ന് കരുതിയാണ് താരം ഈ ബില്ലിന്റെ ചിത്രം ട്വീറ്റ് ചെയ്തത്.