കഴിഞ്ഞ ഡിസംബര്‍ 11ന് ഇറ്റലിയില്‍ വച്ചാണ് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലിയും ബോളിവുഡ് നടി അനുഷ്ക ശര്‍മ്മയും തമ്മിലുളള വിവാഹം നടന്നത്. മിലാനിലെ ആഡംബര റിസോർട്ടിൽവച്ച് ഹൈന്ദവ ആചാരപ്രകാരമായിരുന്നു വിവാഹം. ഇരുവരും തങ്ങളുടെ ഹണിമൂണ്‍ കാലം ആഘോഷിച്ചതിന് ശേഷം തിരക്കുകളിലേക്ക് നീങ്ങുകയും ചെയ്തു. സിനിമാ തിരക്കുകളില്‍ അനുഷ്കയും ക്രിക്കറ്റ് തിരക്കില്‍ കോഹ്‌ലിയും പെട്ടുപോവുമെങ്കിലും ഒന്നിച്ചുളള നേരങ്ങള്‍ നിരന്തരം കണ്ടെത്താന്‍ ഇരുവരും ശ്രമിക്കാറുമുണ്ട്.

തങ്ങള്‍ക്ക് ഉണ്ടാവുന്ന കുട്ടികളെ കുറിച്ച് ഇരുവരും ഇതുവരെയൊന്നും പ്രതികരിച്ചിട്ടില്ലെങ്കിലും ആരാധകര്‍ക്ക് അങ്ങനെ വെറുതെ ഇരിക്കാന്‍ കഴിയുമോ? വിരുഷ്ക ദമ്പതികള്‍ക്ക് ഉണ്ടാവാന്‍ പോകുന്ന കുട്ടി എങ്ങനെയായിരിക്കുമെന്ന് പറഞ്ഞ് ഷെയര്‍ ചെയ്ത ഒരു ചിത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഇരുവരുടേയും ചിത്രത്തിന് ഏറ്റവും താഴയായി ഒരു ആണ്‍കുട്ടി ഭക്ഷണം കഴിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ഇരുവരുടേയും മുഖച്ഛായയാണ് കുട്ടിക്കെന്നാണ് ആരാധകരുടെ പക്ഷം. കൂടാതെ കോഹ്‌ലിയെ പോലെ ആളിത്തിരി ചൂടനാണെന്നും ചിത്രത്തില്‍ വ്യക്തമാണെന്ന് ആരാധകര്‍ പറയുന്നു.

എന്തായാലും ആരാധകരുടെ വാദം ശരിയാകുമോ ഇല്ലയോ എന്ന് നമുക്ക് കാത്തിരുന്ന് തന്നെ കാണാം. അനുഷ്ക അയോധ്യയിലാണ് ജനിച്ചത്. പട്ടാളക്കാരനായിരുന്ന അച്ഛന്റെ മകളായി ബെംഗളൂരുവിലാണ് അനുഷ്ക വളര്‍ന്നത്. പിന്നീട് മോഡലിങ്ങില്‍ ശ്രദ്ധ കേന്ദീകരിക്കാനായി താരം മുംബൈയിലേക്ക് നീങ്ങി. അവിടെ നിന്നാണ് ഷാരൂഖിന്റെ നായികയായി ബോളിവുഡിലേക്ക് ചുവടുവച്ചത്. ക്ലീന്‍ സ്ലൈറ്റ് ഫിലിംസ് എന്ന നിര്‍മ്മാണ കമ്പനിയും അനുഷ്കയുടേതാണ്.

ലോകത്തെ ഏറ്റവും പ്രശസ്തരായ കായിക താരങ്ങളില്‍ മുന്‍നിരക്കാരനായ കോഹ്‌ലി പഞ്ചാബി കുടുംബത്തില്‍ ഡല്‍ഹിയിലാണ് ജനിച്ചത്. 2008ല്‍ മലേഷ്യയില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ നായകനായിരുന്നു കോഹ്‌ലി. മാസങ്ങള്‍ക്ക് ശേഷം 19-ാം വയസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അരങ്ങേറ്റം നടത്തി.

പിന്നീട് സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ ഇന്ത്യയുടെ മധ്യനിര ബാറ്റ്സ്മാനായി കോഹ്‌ലി മാറി. 2011ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ അംഗം കൂടിയായിരുന്നു കോഹ്‌ലി. 2013ല്‍ ഇന്ത്യയുടെ നായകസ്ഥാനവും അദ്ദേഹം ഏറ്റെടുത്തു. 2013ല്‍ തന്നെയായിരുന്നു അനുഷ്കയുമായി അദ്ദേഹം പ്രണയത്തിലായതും. പിന്നീട് ഈ ബന്ധം വിവാഹത്തിലെത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ