ബോളിവുഡ് നടൻ ഷാരൂഖ് ഖാന് ലോകം മുഴുവൻ ആരാധകരുണ്ട്. ഷാരൂഖിന്റെ ആരാധക വൃന്ദത്തിന്റെ വ്യാപ്തി എത്രമാത്രമാണെന്ന് മനസ്സിലാക്കി തരും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നൊരു വീഡിയോ. ഷാരൂഖിന്റെ ഹിറ്റ് ഗാനം ‘കൽ ഹോ ന ഹോ’ നൈജീരിയക്കാരായ യുവാക്കൾ ആലപിക്കുന്ന വീഡിയോയാണ് ട്രെൻഡാവുന്നത്.

അലി ഗുൽ ഖാൻ എന്ന ട്വിറ്റർ അക്കൗണ്ടിൽനിന്നാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 58 സെക്കന്റ് ദൈർഘ്യമുളള വീഡിയോയിൽ മൂന്നു യുവാക്കൾ ചേർന്ന് ‘കൽ ഹോ ന ഹോ’ എന്ന ഹിറ്റ് ബോളിവുഡ് ഗാനം ആലപിക്കുന്നു.

ഇന്ത്യക്കാരെക്കാൾ നൈജീരിയക്കാർ കൂടുതൽ ബോളിവുഡ് സിനിമകൾ കാണുന്നുവെന്ന ക്യാപ്ഷനോടെയാണ് അലി വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. യുവാക്കളുടെ ഗാനാലാപനത്തെ പുകഴ്ത്തി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. യുവാവിന്റെ ശബ്ദം മനോഹരമാണെന്നും ഇന്ത്യയിലേക്ക് വന്ന് സംഗീത റിയാലിറ്റി ഷോയിൽ പങ്കെടുത്താൽ ഉറപ്പായും സമ്മാനം ലഭിക്കുമെന്നുമാണ് ട്വീറ്റുകൾ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ