മലയാളികളുടെ മീൻവിഭവങ്ങളിൽ ഒഴുവാക്കാനാകാത്ത ഒരു പദാർത്ഥമാണ് ഇരുമ്പൻപുളി. പല പ്രദേശങ്ങളിൽ വിവിധ പേരുകളിലാണ് ഇവ അറിയപ്പെടുന്നത്. ചെമ്മീപുളി, ഓർക്കാപുള്ളി, പുളിഞ്ചിക്ക, ബിളുമ്പി, ചിലിമ്പിക്ക അങ്ങനെ നീളുന്നു പേരുകൾ. കേരളവും കടന്ന് മലയാളികളുടെ പുളി ഇപ്പോൾ പോളണ്ടിലെത്തിയിരിക്കുകയാണ്. ഫ്രൂട്ടേറിയൻ കപ്പിൾ എന്നറിയപ്പെടുന്ന ടിനയുടെയും സൈമണിന്റെയും പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
പോളണ്ട് സ്വദേശികളായ ഇരുവരും പഴങ്ങൾ അധികമായി കഴിക്കാനായി ബാലിയിലേക്ക് താമസം മാറുകയായിരുന്നു. ബാലിയിലെ മരങ്ങളിൽ ലഭിക്കുന്ന പഴങ്ങളെ പരിചയപ്പെടുത്തുകയാണ് ഇവർ പ്രധാനമായി ചെയ്യുന്നത്. അങ്ങനെയാണ് ഇരുമ്പൻ പുളിയിലേക്കുമെത്തിയത്.
ലോകത്തിലെ ഏറ്റവും പുളിയേറിയ പഴം എന്നു പറഞ്ഞാണ് പുളി സൈമൺ തന്റെ പ്രേക്ഷകരെ പരിചയപ്പെടുത്തുന്നത്. അതോടൊപ്പം പുളി കഴിക്കുന്നുമുണ്ട് സൈമൺ. ബാലിയിലെ കാടുകളിൽ നിന്നാണ് ഇതു ലഭിച്ചതെന്നും സൈമൺ പറയുന്നുണ്ട്. വീഡിയോയ്ക്ക് താഴെ നിറയുന്നതെല്ലാം മലയാളികളുടെ കമന്റുകളാണെന്നതാണ് മറ്റൊരു പ്രത്യേകത.
കേരളത്തിൽ ഇതുവച്ച് ഞങ്ങൾ അച്ചാർ ഉണ്ടാക്കുമെന്നാണ് ഗായകൻ ബെന്നി ദയാൽ കമന്റ് ബോക്സിൽ പറയുന്നത്. ചേട്ടാ കുറച്ചു പുളിഞ്ചിക്ക ഉപ്പിലിട്ടു തരട്ടെ, മലയാളികൾ റീൽ വൈറലാക്കി തുടങ്ങി അവരവരുടെ പ്രദേശത്ത് എന്താണ് ഈ പുളിയെ പറയുന്നതെന്നും പലരും കുറിച്ചിട്ടുണ്ട്.
ഇരുമ്പൻപുളി കടിച്ച സായിപ്പ്; അവിടെയുമെത്തി ട്രോളി മലയാളികൾ
കേരളവും കടന്ന് മലയാളികളുടെ പുളി ഇപ്പോൾ പോളണ്ടിലെത്തിയിരിക്കുകയാണ്

Source/ instagram
മലയാളികളുടെ മീൻവിഭവങ്ങളിൽ ഒഴുവാക്കാനാകാത്ത ഒരു പദാർത്ഥമാണ് ഇരുമ്പൻപുളി. പല പ്രദേശങ്ങളിൽ വിവിധ പേരുകളിലാണ് ഇവ അറിയപ്പെടുന്നത്. ചെമ്മീപുളി, ഓർക്കാപുള്ളി, പുളിഞ്ചിക്ക, ബിളുമ്പി, ചിലിമ്പിക്ക അങ്ങനെ നീളുന്നു പേരുകൾ. കേരളവും കടന്ന് മലയാളികളുടെ പുളി ഇപ്പോൾ പോളണ്ടിലെത്തിയിരിക്കുകയാണ്. ഫ്രൂട്ടേറിയൻ കപ്പിൾ എന്നറിയപ്പെടുന്ന ടിനയുടെയും സൈമണിന്റെയും പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
പോളണ്ട് സ്വദേശികളായ ഇരുവരും പഴങ്ങൾ അധികമായി കഴിക്കാനായി ബാലിയിലേക്ക് താമസം മാറുകയായിരുന്നു. ബാലിയിലെ മരങ്ങളിൽ ലഭിക്കുന്ന പഴങ്ങളെ പരിചയപ്പെടുത്തുകയാണ് ഇവർ പ്രധാനമായി ചെയ്യുന്നത്. അങ്ങനെയാണ് ഇരുമ്പൻ പുളിയിലേക്കുമെത്തിയത്.
ലോകത്തിലെ ഏറ്റവും പുളിയേറിയ പഴം എന്നു പറഞ്ഞാണ് പുളി സൈമൺ തന്റെ പ്രേക്ഷകരെ പരിചയപ്പെടുത്തുന്നത്. അതോടൊപ്പം പുളി കഴിക്കുന്നുമുണ്ട് സൈമൺ. ബാലിയിലെ കാടുകളിൽ നിന്നാണ് ഇതു ലഭിച്ചതെന്നും സൈമൺ പറയുന്നുണ്ട്. വീഡിയോയ്ക്ക് താഴെ നിറയുന്നതെല്ലാം മലയാളികളുടെ കമന്റുകളാണെന്നതാണ് മറ്റൊരു പ്രത്യേകത.
കേരളത്തിൽ ഇതുവച്ച് ഞങ്ങൾ അച്ചാർ ഉണ്ടാക്കുമെന്നാണ് ഗായകൻ ബെന്നി ദയാൽ കമന്റ് ബോക്സിൽ പറയുന്നത്. ചേട്ടാ കുറച്ചു പുളിഞ്ചിക്ക ഉപ്പിലിട്ടു തരട്ടെ, മലയാളികൾ റീൽ വൈറലാക്കി തുടങ്ങി അവരവരുടെ പ്രദേശത്ത് എന്താണ് ഈ പുളിയെ പറയുന്നതെന്നും പലരും കുറിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.