scorecardresearch

‘പറക്കും’ മാന്‍; കണ്ണുതള്ളി അമ്പമ്പോയെന്ന് സോഷ്യല്‍ മീഡിയ

‘റോഡ് മുറിച്ചുകടക്കാന്‍’ ശ്രമിക്കുന്ന മാന്‍ ഒരു മനുഷ്യന്റെ ഉയരത്തോളം ഉയരത്തില്‍ കുതിക്കുന്നതായാണു ദൃശ്യത്തിലുള്ളത്

deer, deer flying, deer long jump and high jump, deer flying video, deer videos, wildlife, social news, viral video, viral news, latest news, latest malayalam news, news in malayalam, indian express malayalam, ie malayalam

കാട്ടിലൊരു സവാരി മിക്കവരുടെയും ആഗ്രഹമാണ്. യാത്രയ്ക്കിടെ ഒരു വന്യമൃഗത്തെയെങ്കിലും കണ്ടാൽ സന്തോഷം പറഞ്ഞറിയിക്കാത്തതിനും അപ്പുറമായിരിക്കും. അതിവേഗം കുതിച്ചുപൊങ്ങി കാട്ടില്‍ മറയുന്ന ഒരു മാനിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

വൈല്‍ഡ് ലെന്‍സ് ഇക്കോ ഫൗണ്ടേഷന്‍ എന്ന ട്വിറ്റര്‍ ഹാന്‍ഡിലാണ് ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്. ‘റോഡ് മുറിച്ചുകടക്കാന്‍’ ശ്രമിക്കുന്ന മാന്‍ മനുഷ്യനോളം ഉയരത്തില്‍ കുതിക്കുന്നതായാണു ദൃശ്യത്തിലുള്ളത്. ജലാശയത്തിനു സമീപം ഉയര്‍ന്നുവരുന്ന മാന്‍ മിന്നല്‍ വേഗത്തില്‍ മണ്‍പാതയിലൂടെ കുതിക്കുന്നതു കാണാം.

വലിയ ഉയരത്തിലേക്കു കുതിക്കുമ്പോള്‍ മാന്‍ വായുവിലൂടെ സഞ്ചരിക്കുന്നതായി തോന്നുന്നു. തുടര്‍ന്നു സുരക്ഷിതമായി എതിര്‍വശത്ത് ഇറങ്ങി കാട്ടിലേക്കു തിടുക്കത്തില്‍ രക്ഷപ്പെടുന്നു. പശ്ചാത്തലത്തില്‍ കേള്‍ക്കുന്ന ഒരു മുഴങ്ങുന്ന ശബ്ദം മൃഗത്തെ കാണാനുള്ള വിസ്മയം വര്‍ധിപ്പിക്കുന്നു.

ക്യാമറ പാന്‍ ചെയ്യുമ്പോള്‍ വീഡിയോയില്‍ കാണാന്‍ കഴിയുന്നയാള്‍ മാനിന്റെ കുതിപ്പില്‍ അമ്പരക്കുന്നുണ്ട്. ”ലോങ് ആന്‍ഡ് ഹൈജംപ് ഗോള്‍ഡ് മെഡല്‍ ലഭിച്ചിരിക്കുന്നത്…” എന്ന അടിക്കുറിപ്പോടെയുള്ള വീഡിയോ ഇതുവരെ 41,000-ലധികം പേര്‍ കണ്ടു.

”കൊള്ളാം, ഇത്രയും ദൈര്‍ഘ്യമുള്ള ലോങ് ജമ്പ് കണ്ടിട്ടില്ല, അക്ഷരാര്‍ത്ഥത്തില്‍ പറക്കുന്നു,” എന്നാണ് വീഡിയോയ്ക്കു താഴെ ഒരാള്‍ കുറിച്ചത്.

Also Read: ഹൃദയത്തിൽ മോഹൻലാലോ?; സോഷ്യൽ മീഡിയയെ അത്ഭുതപ്പെടുത്തി ഒരു വീഡിയോ

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Flying deer leaves internet stunned