scorecardresearch
Latest News

അമ്മയുണ്ട് ലോക്കറ്റിൽ‌; ഉടമ എവിടെ ?

കടലിൽ വീണ ലോക്കറ്റിൽ ആരുടെയോ അമ്മയുടെ ചിതാഭസ്മം നിറച്ചിട്ടുണ്ട്. ഉടമയെ തേടിയാണ് ഫെയ്സ്ബുക്ക് പോസ്റ്റ്.

Necklace, നെക്ലേസ്, Ashes, ചിതാഭസ്മം, mother's ashes, അമ്മയുടെ ചിതാഭസ്തം, locket, ലോക്കറ്റ്, മാല, ഫ്ലോറിഡ, iemalayalam, ഐഇ മലയാളം

മെമ്മോറിയല്‍ ദിനത്തില്‍ കളഞ്ഞു കിട്ടിയ മാലയുടെ ഉടമസ്ഥനെ അന്വേഷിച്ച് നടക്കുകയാണ് ഫ്‌ളോറിഡക്കാരനായ ഷോണ്‍ റൗച്ച്. മാലയിലെ ലോക്കറ്റില്‍ ചിതാഭസ്മമാണ് നിറച്ചിരിക്കുന്നത്. ബീച്ചില്‍ നിന്നാണ് മാലയും ലോക്കറ്റും കളഞ്ഞു കിട്ടിയത്. ഇതിന്റെ ചിത്രം സഹിതം ഷോണ്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.

‘കഴിഞ്ഞ രാത്രിയില്‍ ഞാന്‍ സിസ്റ്റ കീ ബീച്ചില്‍ കഴുത്തറ്റം വെള്ളത്തില്‍ മുങ്ങിക്കിടക്കുകയായിരുന്നു. അപ്പോഴാണ് ആരുടെയോ അമ്മയുടെ ചിതാഭസ്മം നിറച്ച ഒരു നെക്ലേസ് അപ്പോഴാണ് ശ്രദ്ധയില്‍ പെട്ടത്. ഇതിന്റെ ഉടമസ്ഥനെ കണ്ടെത്താന്‍ സഹായിക്കൂ,’ എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

കല്ലും ലോഹങ്ങളും ശേഖരിക്കുന്ന സ്വഭാവം തനിക്കുണ്ടെന്നും അവ തിരയുമ്പോഴാണ് ഇത് കണ്ടെത്തിയതെന്നും അദ്ദേഹം ഫോക്‌സ് 35നോട് പറഞ്ഞു. റൗച്ച് പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ നിരവധി പേര്‍ പോസ്റ്റിന് താഴെ ബ്രയാന മക്കല്ലം എന്ന സ്ത്രീയെ മെന്‍ഷന്‍ ചെയ്തിരുന്നു.

പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നടത്തിയ പരേഡില്‍ പങ്കെടുത്ത് വരുന്ന വഴിയില്‍ ബാഗ് മോഷണം പോയെന്നും അതില്‍ തന്റെ അമ്മയുടെ ചിതാഭസ്മം നിറച്ച ലോക്കറ്റും മാലയും ഉണ്ടായിരുന്നെന്നും ഫിലാഡല്‍ഹിയക്കാരിയായ ബ്രയാന ജനുവരി രണ്ടിന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

കഴുത്തില്‍ നിന്നും മാല ഊരി പര്‍പ്പിള്‍ നിറത്തിലുള്ള ബാഗില്‍ വച്ചിരുന്നുവെന്നും ബാഗ് പരേഡ് ഗ്രൗണ്ടിലാണ് സൂക്ഷിച്ചിരുന്നതെന്നും എന്നാല്‍ ഇത് മോഷണം പോകുയായിരുന്നു എന്നും അവര്‍ പറയുന്നു.

ഒരിക്കലും താനത് അഴിച്ച് വച്ചിട്ടില്ലെന്നും ആദ്യമായി അഴിച്ച് വച്ചപ്പോള്‍ നഷ്ടപ്പെട്ടുവെന്നും അവര്‍ പറയുന്നു. അത് നഷ്ടപ്പെട്ടു എന്നറിഞ്ഞ നിമിഷം ഭ്രാന്ത് പിടിച്ചതു പോലെ ആയി എന്നും ബ്രയാന പറയുന്നു.

‘തെക്കന്‍ ഫിലാഡല്‍ഹിയയില്‍ വച്ച് കഴിഞ്ഞ രാത്രി എന്റെ ബാഗ് മോഷണം പോയി. അതിലുള്ളതെല്ലാം എടുത്തോളൂ, എനിക്ക് എന്റെ അമ്മയുടെ ചിതാഭസ്മം നിറച്ച നെക്ലേസ് മാത്രം തിരിച്ചു തന്നാല്‍ മതി. ആരെങ്കിലും അത് കാണുകയാണെങ്കില്‍ ദയവായി എനിക്കത് തരണം. പര്‍പ്പിള്‍ നിറത്തിലുള്ള സ്‌കൂള്‍ ബാഗായിരുന്നു അത്,’ എന്നായിരുന്നു ബ്രയാനയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

പോസ്റ്റിനൊപ്പം നഷ്ടപ്പെട്ട നെക്ലേസിന്റെ ചിത്രവും ബ്രയാന പങ്കുവച്ചിരുന്നു. ഈ ചിത്രം ഷോണ്‍ റൗച്ച് പങ്കുവച്ച ചിത്രവുമായി വളരെയധികം സാമ്യമുള്ളതാണ്. അഞ്ച് മാസം മുമ്പ് ബ്രയാനയ്ക്ക് നഷ്ടപ്പെട്ട നെക്ലേസ് ആകും അതെന്ന പ്രതീക്ഷയില്‍ നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അവരെ പോസ്റ്റില്‍ മെന്‍ഷന്‍ ചെയ്തിട്ടുണ്ട്.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Florida man looking for owner of necklace filled with ashes