scorecardresearch

Latest News

കരടിയിൽ നിന്ന് വളർത്തു നായ്ക്കളെ സാഹസികമായി രക്ഷിച്ച് അമേരിക്കക്കാരൻ; വീഡിയോ

‘വിശ്വസിക്കാൻ കഴിയുന്നില്ല’ എന്നാണ് പലരുടെയും കമന്റ്

florida man fights bear, man saves dogs from bear attack, florida bear attacks dogs, man fight bear to save dog, viral videos, indian express" />

വളർത്തുമൃഗങ്ങളെ ജീവനുതുല്യം സ്നേഹിക്കുന്നവരാകും നമ്മളിൽ പലരും. നമുക്ക് കൂട്ടാവുന്ന സഹായമാകുന്ന ആപത്തുകളിൽ നിന്ന് രക്ഷിക്കുന്ന അവയ്ക്ക് ഒരു ആപത്ത് വന്നാൽ ആരും വെറുതെ ഇരിക്കില്ല. അങ്ങനെ ഒരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നത്.

അമേരിക്കയിലെ ഫ്ലോറിഡ സ്വദേശിയായ ഒരാൾ ഭീമാകാരനായ ഒരു കരടിയിൽ നിന്ന് തന്റെ വളർത്തു നായ്ക്കളെ രക്ഷിക്കുന്നതാണ് ദൃശ്യങ്ങളിൽ. വീടിന്റെ പോർച്ചിലൂടെ നായ്ക്കുട്ടികൾ ഓടുമ്പോൾ പുറത്തു നിന്ന് വരുന്ന ഒരു കരടി ഒന്നിനെ പിടിക്കാൻ ശ്രമിക്കുന്നതും ഇത് കാണുന്ന ഇയാൾ കരടിക്ക് മേലെ ചാടി വീഴുന്നതും കരടിയുമായി മൽപിടിത്തം നടത്തുന്നതും അടുത്ത് കിടന്നിരുന്ന ബെഞ്ച് വാതിലിനു കുറകെ ഇട്ട് സ്വയം രക്ഷനേടുന്നതും വീഡിയോയിൽ കാണാം.

ഈ സാഹസികമായ രക്ഷപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ. വീടിന്റെ ഡോർ ക്യമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. വാൾട്ടർ ഹിക്കോക്‌സ് എന്നയാളാണ് സാഹസികമായി തന്റെ നായ്ക്കളെ രക്ഷിച്ചത്. കരടിയുടെ ആക്രമണത്തിൽ നായക്കും ഇയാൾക്കും ചെറിയ പരുക്കുകൾ ഉണ്ടെന്നാണ് വിവരം.

വീഡിയോ വൈറലായാതിന് പിന്നാലെ നിരവധി പേരാണ് ഇയാളെ അഭിനന്ദിച്ചു രംഗത്ത് വരുന്നത്. വിശ്വസിക്കാൻ കഴിയുന്നില്ല എന്നാണ് പലരുടെയും കമന്റ്.

Also Read: ചായക്കൊപ്പം കഴിക്കാൻ ആവിയിൽ വേവിച്ച ‘കൊറോണ വട’; വൈറലായി വീഡിയോ

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Florida man fights off wild bear to protect pet dogs