മൂന്ന് പുഴുങ്ങിയ മുട്ടയ്‌ക്ക് 1,672 രൂപ! ബില്ല് കണ്ട് ‘ആവി’യായി സംഗീത സംവിധായകന്‍

ബിൽ സഹിതമാണ് ശേഖർ ഇക്കാര്യം ട്വീറ്റ് ചെയ്‌തിരിക്കുന്നത്

egg, ie malayalam

ഒരു പുഴുങ്ങിയ മുട്ടയുടെ വില എത്രയാണ്? സാധാരണ ഒരു ഹോട്ടലില്‍ പോയി കഴിച്ചാല്‍ പത്ത് രൂപയാകും. ഹോട്ടലിന്റെ നിലവാരം കൂടും തോറും മുട്ടയ്ക്കും വില കൂടിയേക്കാം. അങ്ങനെ കൂടുകയാണെങ്കില്‍ തന്നെ എത്ര കൂടും? എത്ര വേണേല്‍ കൂടാം എന്നാണ് സംഗീത സംവിധായകന്‍ ശേഖര്‍ രവ്ജാനി പറയുന്നത്.

അഹമ്മദാബാദിലെ ഹയാത്ത് റീജണ്‍സി പഞ്ച നക്ഷത്ര ഹോട്ടലില്‍ നിന്നാണ് ശേഖര്‍ രവ്ജാനിക്ക് ഇങ്ങനെയൊരു അനുഭവമുണ്ടായത്. ജിമ്മിലെ വ്യായാമത്തിന് ശേഷം മൂന്ന് പുഴുങ്ങിയ കോഴിമുട്ടയ്ക്ക് ശേഖർ രവ്‌ജാനി ഓർഡർ നൽകി. ബില്ല് വന്നപ്പോൾ ശേഖര്‍ രവ്ജാനി ഞെട്ടിപ്പോയി.
മൂന്ന് പുഴുങ്ങിയ മുട്ടയുടെ വില 1,672 രൂപ.

മുട്ടയ്ക്ക് മാത്രം 1,350 രൂപയും ജിഎസ്‌ടിയും സർവീസ് ചാർജും അടക്കം 1,672 രൂപയും ഹോട്ടലുകാർ ഈടാക്കിയെന്ന് തന്റെ ട്വിറ്റർ പേജിൽ രവ്ജാനി വെളിപ്പെടുത്തി. ബിൽ സഹിതമാണ് ശേഖർ ഇക്കാര്യം ട്വീറ്റ് ചെയ്‌തിരിക്കുന്നത്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Five star hotel charged 1672 rs for 3 boiled egg

Next Story
ആ കോടീശ്വരനാര്? ഒരു വാച്ച് വാങ്ങാൻ ലേലത്തിൽ മുടക്കിയത് 226 കോടി രൂപworlds most expensive watch. ലോകത്തിലെ ഏറ്റവും വിലകൂടിയ വാച്ച്, world's most expensive watch, expensive watches, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express