scorecardresearch

‘ഭയാനകം’; ചൂടേറിയ ചര്‍ച്ചയായി ആദ്യ ബഹിരാകാശ നടത്തത്തിന്റെ ചിത്രം

ഏകദേശം നാല് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് 1984 ഫെബ്രുവരിയിലാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്

NASA, First Space Walk

ബഹിരാകാശത്ത് പാറി നടക്കുന്നത് ചിലര്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് സമാനമായിരിക്കാം, എന്നാല്‍ മറ്റു പലര്‍ക്കും അത് കുറച്ച് അസ്വസ്ഥതയുണ്ടാക്കിയേക്കാം. എന്നാല്‍ ഈ രണ്ട് വികാരങ്ങളും പ്രകടമാകുന്ന ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ബഹിരാകാശയാത്രികനായ ബ്രൂസ് മക്കാൻഡ്‌ലെസ് II ന്റെ ചിത്രമാണ് നെറ്റിസണ്‍സിനെ വിസ്മയിപ്പിച്ചിരിക്കുന്നത്. ഭൂമിയുടെ നില പ്രതലം താഴെയായും ബഹിരാകാശത്തിന്റെ ഇരുണ്ട ഭാഗത്ത് നില്‍ക്കുന്ന ബ്രൂസിനെയാണ് ചിത്രത്തില്‍ കാണാനാകുന്നത്.

ഏകദേശം നാല് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് 1984 ഫെബ്രുവരിയിലാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. സാറ്റലൈറ്റ് റിപ്പയർ ദൗത്യത്തിനായി ചലഞ്ചർ സ്‌പേസ് ഷട്ടിലിൽ നിന്ന് മക്‌കാൻഡ്‌ലെസ് II ഇറങ്ങിയ നിമിഷമാണിത്. പേടകത്തിൽ നിന്ന് ബഹിരാകാശത്തിലൂടെ ആദ്യമായി നടന്നതും ബ്രൂസ് തന്നെ.

ചിത്രം പകര്‍ത്തുമ്പോള്‍ ബ്രൂസ് ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 170 മൈൽ (273.5 കിലോമീറ്റർ) മുകളിലായിരുന്നെന്നാണ് 1984 ലെ ന്യൂയോർക്ക് ടൈംസ് ലേഖനത്തില്‍ പറയുന്നത്. മണിക്കൂറിൽ 17,500 മൈൽ വേഗതയിൽ സ്‌പേസ് ഷട്ടിലിനൊപ്പം ബ്രൂസും ഭൂമിയെ വലം വയ്ക്കുകയായിരുന്നു. എന്നാൽ ബഹിരാകാശത്തിന്റെ വെർച്വൽ വാക്വം കാരണം അദ്ദേഹത്തിന് തന്റെ വേഗതയെപ്പറ്റി ബോധ്യമുണ്ടായില്ലെന്നും ലേഖനത്തില്‍ പറയുന്നു.

ക്യൂരിയോസിറ്റി എന്ന ഒരു പ്രശസ്തമായ സയൻസ് പേജാണ് ബ്രൂസിന്റെ ബഹിരാകാശ നടത്തത്തിന്റെ ഫോട്ടോ ട്വിറ്ററിൽ പങ്കുവച്ചത്.”ഒരുപക്ഷേ ഇന്നു വരെയുള്ള ഏറ്റവും ഭയാനകമായ ബഹിരാകാശ ഫോട്ടോ” എന്നാണ് ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് ഒന്നര ലക്ഷത്തിലധികം ലൈക്കുകളാണ് ട്വീറ്റിന് ലഭിച്ചത്.

Also read: ഡേറ്റിങ് ആപ്പിൽ മുംബൈയിൽ താമസസ്ഥലം തിരഞ്ഞ് കൊച്ചിക്കാരൻ; വെറൈറ്റി അല്ലേയെന്ന് സോഷ്യൽമീഡിയ

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: First space walk picture back in 1984 went viral