അടുത്തകാലത്തായാണ് കേരളത്തിൽ വിവാഹത്തിന് മുന്നോടിയായി ബ്രൈഡൽ ഷവർ എന്നൊരു ചടങ്ങ് തുടങ്ങിയത്. വധുവിന്റെ കൂട്ടുകാരികൾക്കും ബന്ധുക്കൾക്കുമെല്ലാം ഒപ്പം ആഘോഷമാക്കുന്ന ഒരു ദിവസം കൂടിയാണ് ഇത്. ബ്രൈഡൽ ഷവറിനായി പലരും പല ഇടങ്ങൾ തിരഞ്ഞെടുക്കാറുണ്ട്. എന്നാൽ കോളേജിൽ ബ്രൈഡൽ ഷവർ ആഘോഷിക്കുന്നതിനെ പറ്റി കേട്ടിട്ടുണ്ടോ? എന്നാൽ എറണാകുളത്തെ മഹാരാജാസ് കോളേജിൽ അങ്ങനെയൊന്ന് നടന്നു.
രണ്ടാം വർഷ ബിഎ ഇംഗ്ലീഷ് വിദ്യാർഥിയായ ദിയയുടെ ബ്രൈഡൽ ഷവറാണ് കൂട്ടുകാർ ചേർന്ന് ആഘോഷമാക്കിയത്. സഹപാഠികളും അധ്യാപകരും സീനിയേഴ്സുമെല്ലാം ഉണ്ടായിരുന്നു ആഘോഷത്തിൽ. ക്ലാസ്മേറ്റ്സ് തന്നെയാണ് ദിയയ്ക്ക് സർപ്രൈസായി ഇങ്ങനെ ഒരു പദ്ധതി ഒരുക്കിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.
വയനാട് സ്വദേശിയാണ് ദിയ. കൂട്ടുകാർക്കൊപ്പം ഏറെ സന്തോഷവതിയായാണ് ദിയ ബ്രൈഡൽ ഷവർ ആഘോഷത്തിൽ പങ്കെടുക്കുന്നത്. വിവിധ നിറത്തിലുള്ള ബലൂണുകളും മറ്റ് അലങ്കാരങ്ങളുമൊരുക്കി കൂട്ടുകാരിയുടെ ദിവസം ഗംഭീരമാക്കാൻ ഉറപ്പിച്ചായിരുന്നു സഹപാഠികളും. ദിയയുടെ ബ്രൈഡൽ ഷവർ ചിത്രങ്ങളിൽ നിന്നും ഇത് വ്യക്തമാണ്.
ചിത്രങ്ങൾ: ബിനോയ് മഹാരാജാസ്