Latest News

ജലീലിന്റെ ഒക്കത്തിരുന്ന് തന്നെ കാണണമെന്നു പറഞ്ഞ കുട്ടിയുടെ അരികിലേക്ക് കൈ നിറയെ ചോക്ലേറ്റുമായി ഫിറോസെത്തി, വീഡിയോ

തന്റെ ഒക്കത്തിരുന്ന് ‘ഫിറോസിക്ക വരില്ലേ?,’ എന്ന സമയുടെ ചോദ്യത്തോട് വളരെ കൂളായാണ് ജലീൽ പ്രതികരിച്ചത്

കുറ്റിപ്പുറം: നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ രാഷ്ട്രീയ പോരാട്ടം നടക്കുന്ന മണ്ഡലമാണ് തവനൂർ. എൽഡിഎഫ് സ്ഥാനാർഥിയായി കെ.ടി.ജലീലും യുഡിഎഫ് സ്ഥാനാർഥിയായി ഫിറോസ് കുന്നംപറമ്പിലുമാണ് മത്സരരംഗത്ത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിലും ഇരുവരും മത്സരിക്കുകയാണ്.

Read Also: ഈ യുവതാരം ഇല്ലാത്ത ഇന്ത്യന്‍ ടീമിനെക്കുറിച്ച് സങ്കല്‍പ്പിക്കാനാവില്ല: ഇയാന്‍ ബെല്‍

കൂടുതൽ വോട്ടർമാരെ നേരിട്ടുകണ്ട് വോട്ട് ഉറപ്പിക്കുകയാണ് ഇരുവരും. അതിനിടയിലാണ് മന്ത്രി കെ.ടി.ജലീലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു കുട്ടി ഫിറോസ് കുന്നംപറമ്പിലിനെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചത്. ജലീലിന്റെ ഒക്കത്തിരുന്ന് ‘ഫിറോസിക്ക വരില്ലേ,’ എന്നും ചോദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ആ കുട്ടിയെ കാണാൻ കെെ നിറയെ ചോക്ലേറ്റുമായി ഫിറോസ് എത്തിയത്. സമ എന്നാണ് കുട്ടിയുടെ പേര്. ഫിറോസ് എത്തിയ ഉടന്‍ മിഠായി തരുമോയെന്ന് സമ ചോദിക്കുന്നു. സമയ്‌ക്കായി കൊണ്ടുവന്ന ചോക്ലേറ്റ് മുഴുവൻ ഫിറോസ് സ്‌നേഹത്തോടെ കെെമാറി. ഇരുവരും ഒന്നിച്ച് ഫോട്ടോ എടുക്കുകയും ചെയ്‌തു. തന്റെ ഒക്കത്തിരുന്ന് ‘ഫിറോസിക്ക വരില്ലേ?,’ എന്ന സമയുടെ ചോദ്യത്തോട് വളരെ കൂളായാണ് ജലീൽ പ്രതികരിച്ചത്. കുട്ടിയുടെ ചോദ്യംകേട്ട് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പൊട്ടിച്ചിരിച്ചു. ഒടുവില്‍ ‘വരും വരും,’ എന്ന് മറുപടി നല്‍കിയാണ് മന്ത്രി കുട്ടിയുടെ അടുത്തുനിന്നും പോകുന്നത്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Firoz kunnamparambil kt jaleel thavanoor

Next Story
ഈ കംഗാരുവിന്റെ സ്‌നേഹം കണ്ടാൽ കണ്ണ് നിറയും
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express