Latest News

‘വറുത്തരച്ച മയിൽ കറി’യിൽ ട്വിസ്റ്റുമായി ഫിറോസ് ചുട്ടിപ്പാറ-വീഡിയോ

20000 രൂപയോളം വില നല്‍കി വാങ്ങിയ മയിലിന് അവസാനം എന്തുപറ്റിയെന്ന് വീഡിയോയിൽ കാണാം

Firoz Chuttippara, Peacock, ഫിറോസ് ചുട്ടിപ്പാറ, മയിൽ, Peacock Curry, മയിൽ കറി, മയിൽ വറുത്തരച്ച കറി, Viral Video, വീഡിയോ, Malayalam News, Kerala News, IE Malayalam

കേരളത്തിൽ ധാരാളം സബ്സ്ക്രൈബേഴ്സും ആരാധകരുമുള്ള യൂട്യൂബറാണ് ഫിറോസ് ചുട്ടിപ്പാറ. പാചക വീഡിയോകളിലൂടെ ശ്രദ്ധേയനായ ഫിറോസിന്റെ അടുത്തിടെ ഒരു പുതിയ വീഡിയോ പോസ്റ്റ് ചെയ്തതിന് പിറകെ വലിയ വിവാദം പൊട്ടിപ്പുറപ്പെട്ടിരുന്നു. താൻ യുഎഇയിൽ പോയി മയിലിനെ കറിവയ്ക്കുമെന്ന് ഫിറോസ് ഒരു വീഡിയോയിൽ പ്രഖ്യാപിച്ചിരുന്നു. ഈ വീഡിയോയെത്തുടർന്നാണ് വിവാദമുണ്ടായത്.

തുടർന്ന് ഷാർജയിൽ നിന്ന് മയിലിനെ വാങ്ങുന്നതിന്റെ വീഡിയോയും ഫിറോസ് പങ്കുവച്ചിരുന്നു. 20000 രൂപയോളം വില നല്‍കിയായിരുന്നു ഫിറോസ് ഒരു ഇറച്ചിക്കടയിൽ നിന്ന് മയിലിനെ വാങ്ങിയത്. വാങ്ങിയ ഒപ്പം തിങ്കളാഴ്ച രാത്രി മയിലിനെ കറിവയ്ക്കുന്ന വീഡിയോ പോസ്റ്റ് ചെയ്യുമെന്നും യൂട്യൂബർ അറിയിച്ചിരുന്നു.

തിങ്കളാഴ്ച രാത്രി തന്നെ ഫിറോസ് വീഡിയോ പോസ്റ്റ് ചെയ്തു. “വറുത്തരച്ച മയിൽ കറി,” എന്ന് ടൈറ്റിലിലോട് കൂടിയായിരുന്നു വീഡിയോ. പക്ഷേ വീഡിയോയിൽ ഒരു ട്വിസ്റ്റുമുണ്ടായിരുന്നു. മയിലിനെ കറിവച്ചില്ല എന്നതാണ് ആ ട്വിസ്റ്റ്.

താൻ വാങ്ങിയ മയിലിനെ പാലസ് അധികൃതർക്ക് ഫിറോസ് കൈമാറുകയായിരുന്നു. മയിലിനെ ആരെങ്കിലും കറി വെക്കുമോ എന്നും നമ്മള്‍ ഒരിക്കലും ചെയ്യില്ല എന്നും ഫിറോസ് വീഡിയോയിൽ പറയുന്നുണ്ട്. “മനുഷ്യന്‍ ആരെങ്കിലും ചെയ്യുമോ. ഇത്ര ഭംഗിയുള്ള പക്ഷിയാണത്,” എന്നും ഫിറോസ് വീഡിയോയിൽ പറയുന്നു.

മയിലിന് പകരം ഒരു കോഴിയെയാണ് വീഡിയോയിൽ ഫിറോസ് കറിവച്ചത്. മയിലിനെ കറിവയ്ക്കാതെ ഒരു കോഴിയെ കറിവച്ചതിനെക്കുറിച്ച് വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളും വന്നിട്ടുണ്ട്.

Also Read: കൂട്ടുകാരേ, ഈ ക്ലൂക്ലൂസ് പൊടി കണ്ടോ?; വൈറലായി കൊച്ചു മിടുക്കന്റെ വീഡിയോ

“ദേശിയ പക്ഷി ആയത് കൊണ്ട് മയിലിനെ വെറുതെ വിട്ട ഫിറോസ്ക്ക ആണ് എന്റെ ഹീറോ,” എന്നാണ് ഒരു കമന്റ്. “മയിലായി പറന്നു വാ മഴവില്ല് തോൽക്കും അഴകുള്ള, മനസ്സുള്ള ഫിറോസ് ഇക്കാ,” എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്.

“നമ്മുടെ സ്വന്തം ദേശീയ പക്ഷിക്കുവേണ്ടി ജീവൻ അർപ്പിച്ച ഫ്രാൻസിന്റെ ദേശീയ പക്ഷിയായ കോഴിക്ക് എന്റെ കണ്ണീരിൽ കുതിർന്ന പ്രണാമം,” എന്നും ഒരാൾ കമന്റ് ചെയ്തിട്ടുണ്ട്.

മയിലിനെ കറിവയ്ക്കുമെന്ന് ഫിറോസിന്റെ വീഡിയോയിൽ പറഞ്ഞതിന് പിറകെ അദ്ദേഹത്തിനെതിരെ വലിയ രീതിയിൽ സൈബർ ആക്രമണം നടന്നിരുന്നു. ഇതോടെ ഇത് സംബന്ധിച്ച് വലിയ ചർച്ചകൾ സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുകയും ചെയ്തിരുന്നു.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Firoz chuttipara peacock curry controversy video

Next Story
വെളളം ഉപയോഗിച്ച് ഓടിക്കുന്ന വാട്ടർ കാർ മാതൃകയുമായി ഇന്ത്യൻ മെക്കാനിക്ക്
The moderation of comments is automated and not cleared manually by malayalam.indianexpress.com