/indian-express-malayalam/media/media_files/2026/02/02/penguine-ai-viral-video-2026-02-02-16-04-51.jpg)
അതിജീവനം ലക്ഷ്യമാക്കി നീങ്ങുന്ന ഒരുകൂട്ടം പെൻഗ്വിനുകൾ. അതിൽ ഒരു പെൻഗ്വിൻ മാത്രം അവരുടെ കൂട്ടത്തിൽ നിന്ന് മാറി വിപരീത ദിശയിലെ മഞ്ഞുമലയിലേക്ക് നടക്കുന്നു. ലോകം മുഴുവൻ ചർച്ചയായിരുന്നു ഈ 'പെൻഗ്വിൻ മാർച്ച്'. ലക്ഷ്യബോധത്തോടെ ആ പെൻഗ്വിൻ മരണത്തിലേക്ക് നടന്നു നീങ്ങുന്നത് ചൂണ്ടി പല പല വിലയിരുത്തലുകളാണ് വന്നത്. ഗൗരവമുള്ള വിശകലനങ്ങൾ വരുന്നതിനൊപ്പം തന്നെ ചിരി നിറച്ച ട്രോളുകളും ഈ വിഷയത്തിൽ വരുന്നുണ്ട്. ഈ പെൻഗ്വിൻ 'ഫിറോസ് ഇക്ക'യുടെ മുൻപിലാണ് വന്ന് പെട്ടതെങ്കിലോ?
2007ൽ പുറത്തിറങ്ങിയ 'എൻകൗണ്ടേഴ്‌സ് അറ്റ് ദി എൻഡ് ഓഫ് ദി വേൾഡ്' (Encounters at the End of the World) എന്ന ഡോക്യുമെന്ററിയിലെ ഈ ദൃശ്യങ്ങൾ 2026ൽ വീണ്ടും ഇന്റർനെറ്റിൽ തരംഗമാവുകയാണ്. നിഹിലിസ്റ്റ് പെൻഗ്വിൻ (Nihilist Penguin) എന്നാണ് സോഷ്യൽ മീഡിയ ഈ പെൻഗ്വിനെ വിളിക്കുന്നത്. ഒരു മീൻ കാണിച്ച് ഈ പെൻഗ്വിനെ കുടുക്കുകയാണ് ഫിറോസ് ഇക്ക.
Also Read: 'വെക്നേഷിന് ആദരാഞ്ജലി'; ദേ ഷാജിപാപ്പന്റെ വണ്ടി; ഇതേത് യൂണിവേഴ്സ് എന്ന് ഫാൻസ്
അപ്പോൾ ഇന്നത്തെ പരിപാടി നല്ല പൊള്ളിച്ച പെൻഗ്വിൻ ഇറച്ചി എന്ന് പറഞ്ഞ് മഞ്ഞ് മലയിൽ നിന്ന് ആസ്വദിച്ച് കഴിക്കുകയാണ് പുള്ളി. ഫിറോസ് ഇക്ക ആ പെൻഗ്വിനെ കണ്ടുപിടിച്ചപ്പോൾ എന്ന ക്യാപ്ഷനോടെ പങ്കുവെച്ച വിഡിയോ 20 ലക്ഷത്തിന് മുകളിൽ ആളുകൾ കണ്ടു.
ഒരു വ്യത്യസ്ത ടേസ്റ്റ് അല്ലേ രതീഷേ എന്നാണ് വിഡിയോയ്ക്ക് വന്ന കമന്റുകളിൽ ഒന്ന്. "മൃഗങ്ങളുടെ പേടിസ്വപ്നമാണ് ഫിറോസ് ഇക്ക...പന്നി ഒഴിച്ചു മറ്റൊരു ജീവിയും ഫിറോസ് ഇക്ക ഉള്ളിടത്തോളം കാലം ജീവിക്കില്ല," ഇങ്ങനെയാണ് വിഡിയോയ്ക്ക് ലഭിച്ച മറ്റ് പ്രതികരണങ്ങൾ.
ഇന്റർനെറ്റ് ലോകം ഈ പെൻഗ്വിനെ വെറുമൊരു മൃഗമായല്ല, മറിച്ച് ആധുനിക മനുഷ്യന്റെ പ്രതീകമായാണ് കാണുന്നത്. രണ്ട് വ്യത്യസ്ത കാഴ്ചപ്പാടുകളിലൂടെയാണ് ഈ ദൃശ്യം ഇന്ന് വിശകലനം ചെയ്യപ്പെടുന്നത്.
ചിലർ ഇതിനെ കാണുന്നത് ജീവിതത്തിലെ എല്ലാ തിരക്കുകളും മടുത്ത്, വിധി എന്തുതന്നെയായാലും അതിലേക്ക് നിശബ്ദമായി നടന്നു നീങ്ങുന്ന ഒരാളായാണ്. ലോകം മുഴുവൻ ഒരേ ദിശയിലേക്ക് ഓടുമ്പോൾ, അതിലൊന്നും അർത്ഥമില്ലെന്ന് തിരിച്ചറിഞ്ഞ് തിരിച്ചുനടക്കുന്നവന്റെ ഏകാന്തത.
മറ്റൊരു കൂട്ടർ ഇതിനെ ഒരു പോസിറ്റീവ് കാഴ്ചപ്പാടിൽ കാണുന്നു. പെൻഗ്വിനുകൾ ജനിച്ചത് കേവലം മറ്റുള്ളവരെ കോപ്പി ചെയ്യാനല്ല, മറിച്ച് സ്വന്തം മനസ്സ് പറയുന്നത് കേൾക്കാനാണ് എന്ന ധീരമായ നിലപാടായി ഇതിനെ വിലയിരുത്തുന്നു. മരണം സുനിശ്ചിതമാണെങ്കിലും, സ്വന്തം വഴി തിരഞ്ഞെടുത്തവന്റെ 'മാസ്സ്' എൻട്രി!
Read More: 'ഞാനേ കണ്ടുള്ളൂ...'; വർഷങ്ങൾക്കു ശേഷം ഗുരുവായൂരപ്പനെ കണ്ട് ബാലാമണിയും മനുവും; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us