scorecardresearch

‘അനാക്കോണ്ട ഗ്രിൽ’; പെരുമ്പാമ്പിനെ ചുട്ട് ഫിറോസ് ചുട്ടിപ്പാറ; വീഡിയോ

35 കിലോയോളം വരുന്ന അനാക്കോണ്ട വിഭാഗത്തിൽ വരുന്ന പാമ്പിനെ ഗ്രില്ലിലിട്ട് ചുട്ടെടുക്കുന്ന വീഡിയോയാണ് ഫിറോസ് തന്റെ യുട്യൂബ് ചാനലിൽ പങ്കുവച്ചിരിക്കുന്നത്

‘അനാക്കോണ്ട ഗ്രിൽ’; പെരുമ്പാമ്പിനെ ചുട്ട് ഫിറോസ് ചുട്ടിപ്പാറ; വീഡിയോ

കേരളത്തിലെ ഭക്ഷണപ്രിയരുടെ ഇഷ്ട യൂട്യൂബർമാരിൽ ഒരാളാണ് ഫിറോസ് ചുട്ടിപ്പാറ. എന്നും വ്യത്യസ്തമായ വിഭവങ്ങളുമായി സബ്സ്ക്രൈബേഴ്സിന് മുന്നിലെത്തുന്ന ഫിറോസിന്റെ ഏറ്റവും പുതിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഇന്തോനേഷ്യയിൽ പോയി അസ്സലൊരു പെരുമ്പാമ്പിനെ ചുട്ടിരിക്കുകയാണ് ഫിറോസ്.

35 കിലോയോളം വരുന്ന അനാക്കോണ്ട വിഭാഗത്തിൽ വരുന്ന പാമ്പിനെ ഗ്രില്ലിലിട്ട് ചുട്ടെടുക്കുന്ന വീഡിയോയാണ് ഫിറോസ് തന്റെ യുട്യൂബ് ചാനലിൽ പങ്കുവച്ചിരിക്കുന്നത്. ഇന്തോനേഷ്യൻ സ്വദേശിയുടെ സഹായത്തോടെ പാമ്പിന്റെ തൊലിയും മറ്റും കളഞ്ഞ ശേഷമാണ് ഗ്രില്ലിങ്. ഗ്രില്ലിങ് പൂർത്തിയാക്കി അവിടെ ഇന്തോനേഷ്യക്കാർ ഉൾപ്പടെയുള്ളവർ ഗ്രിൽ ചെയ്ത പാമ്പിനെ രുചിച്ചു അഭിപ്രായം പറയുന്നതും വീഡിയോയിൽ കാണാം.

കേരളത്തിൽ ഇത് അനുകരിക്കരുതെന്നും നിയമവിരുദ്ധമാണെന്നും ഫിറോസ് വീഡിയോയിൽ പറയുന്നുണ്ട്. നിരവധി പേരാണ് ഇതിനോടകം വീഡിയോ യൂട്യൂബിൽ കണ്ടത്. ഫെയ്‌സ്‌ബുക്കിൽ ഉൾപ്പെടെ ചർച്ചയാവുകയാണ് ഫിറോസിന്റെ പുതിയ വീഡിയോ. വീഡിയോക്ക് താഴെ രസകരമായ കമന്റുകളും വരുന്നുണ്ട്.

ദിവസങ്ങൾക്ക് മുൻപ് പെരുമ്പാമ്പിനെ ചുടാൻ ഇന്തോനേഷ്യയിലേക്ക് പോകുന്നു എന്ന് പറഞ്ഞു ഫിറോസ് ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഈ വീഡിയോക്കായി കാത്തിരിക്കുകയായിരുന്നു പലരും. അതിനിടയിൽ മറ്റൊരു പ്രമുഖ യൂട്യൂബറായ ജിയോ മുതലയെ ചുടുന്ന വീഡിയോ പങ്കുവച്ചിരുന്നു. അതും ഇന്തോനേഷ്യയിൽ നിന്ന് തന്നെയായിരുന്നു.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Firoz chuttipara 35 kg snake grilled indonesia video