ചെന്നൈ: തമിഴ്‌നാട് തൂത്തുക്കുടിയിൽ പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം മരണപ്പെട്ട കടയുടമ ജയരാജിന്റയും (63), മകൻ ബെന്നിക്സിന്റെയും (31) കുടുംബത്തിന് നീതി തേടി ക്രിക്കറ്റ് താരം ആർ അശ്വിൻ.
“ഓരോ ജീവിതവും പ്രധാനമാണ്. ഈ ക്രൂരകൃത്യത്തിന് നീതി ലഭിച്ചിട്ടുണ്ടെന്ന് ഞങ്ങൾ ഉറപ്പുവരുത്തണം, ജയരാജിന്റെയും ഫെനിക്സിന്റെയും കുടുംബത്തിന് നീതി ഒരു ആശ്വാസമാകുമെന്ന് എനിക്ക് ഉറപ്പില്ല, എന്റെ ചിന്തകൾ അവരോടൊപ്പമുണ്ട്, ”- അശ്വിൻ ട്വീറ്റ് ചെയ്തു.
“നമ്മൾ ഹാഷ്ടാഗുകളേക്കാൾ കൂടുതൽ ജീവിതത്തെ വിലമതിക്കുമെന്ന് പ്രതീക്ഷിക്കുന്നു, മാത്രമല്ല ഇത് നമ്മൾ ഉപയോഗിച്ചേക്കാവുന്ന ഹാഷ്‌ടാഗുകളിൽ അവസാനത്തേതാവണെന്ന് ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു. # ജസ്റ്റിസ്ഫോർജയരാജ്അന്ഡ്ഫെനിക്സ്, ” അശ്വിൻ കുറിച്ചു.
അശ്വിന് പുറമെ സ്റ്റാർ ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും ക്രിക്കറ്റ് താരം ശിഖർ ധവാനും ട്വിറ്ററിലൂടെ പ്രതിഷേധത്തിൽ പങ്കുചേർന്നു. ജയരാജിനും ഫെനിക്സിനുമെതിരായ ക്രൂരതയെക്കുറിച്ചറിഞ്ഞ് ഭീതിതമായിരിക്കുകയാണെന്നും അവരുടെ കുടുംബത്തിന് നീതി ഉറപ്പാക്കുന്നതിനായി നമ്മൾ ശബ്ദമുയർത്തണമെന്നും ധവാൻ ട്വീറ്റ് ചെയ്തു.
Horrified to hear about the brutality inflicted upon Jeyaraj & Fenix in Tamil Nadu. We must raise our voice and make sure justice is given to the family. #JusticeForJeyarajAndFenix
— Shikhar Dhawan (@SDhawan25) June 26, 2020
ജയരാജ്, ബെന്നിക്‌സ് എന്നിവർ പൊലീസ് കസ്റ്റഡിയിൽ ക്രൂരമർദനത്തിനു ഇരയായ ശേഷം മരിച്ച സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്ന് സാമൂഹ്യമാധ്യമങ്ങളിൽ ആവശ്യമുയർന്നിട്ടുണ്ട്. #JusticeForJeyarajAndFenix എന്ന ഹാഷ്‌ടാഗിലാണ് കസ്റ്റഡി മരണത്തിനെതിരെ പ്രതിഷേധം വ്യാപിക്കുന്നത്.
മരണത്തിൽ ചലച്ചിത്ര താരങ്ങളും പ്രതിഷേധം രേഖപ്പെടുത്തി ഗായിക സുചിത്ര സാമൂഹ്യ മധ്യമങ്ങളിൽ പങ്കുവച്ച ഒരു വീഡിയോയിലൂടെയായിരുന്നു വിഷയം ദേശീയ ശ്രദ്ധ നേടിയത്. ജയരാജിനും ബെന്നിക്‌സിനും നേർക്കുണ്ടായ ക്രൂര പീഡനങ്ങളെക്കുറിച്ച് സുചിത്ര തന്റെ വീഡിയോയിൽ പറയുന്നു.
Please share & tag fwd so non-tamil-speaking people can understand what happened #JusticeforJayarajAndFenix @bhakisundar @ahmedmeeranoffl pic.twitter.com/nZ7klPzpsO
— Suchitra (@suchi_mirchi) June 25, 2020
“അതി ക്രൂരമായാണ് പൊലീസ് ഇരുവരോടും പെരുമാറിയത്. ലാത്തികൊണ്ട് മറ്റ് ബലമുള്ള വസ്തുക്കളുമുപയോഗിച്ചുമുള്ള അടിയിൽ ഇരുവരുടെയും അസ്ഥികൾ തകർന്നു. മണിക്കൂറുകളോളം അവർ പൊലീസിന്റെ ക്രൂരമായ പീഢനങ്ങൾ ഏറ്റു വാങ്ങി. അവരുടെ സ്വകാര്യ ഭാഗങ്ങളിലടക്കെ അതിമാരകമായ തരത്തിൽ പരുക്കു പറ്റിയിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടവർ തന്നെ ഇതു സാക്ഷ്യപ്പെടുത്തുന്നു,”- സുചിത്ര പറയുന്നു.
Read More: തമിഴ്‌നാട് കസ്റ്റഡി മരണം: പ്രതിഷേധം ശക്തം, സർക്കാരിനെതിരെ സ്റ്റാലിൻ
“യുഎസിൽ പൊലീസിന്റെ ക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ട ജോർജ് ഫ്ലോയ്ഡിന്റെ മരണം പോലെ തന്നെയാണിത്. ഈ നിരപരാധികൾക്കു നീതി ലഭിക്കണം. അതിനു വേണ്ടി പൊരുതാൻ നാം ഓരോരുത്തരും തയ്യാറാകണം,’- സുചിത്രയുടെ വീഡിയോയിൽ പറയുന്നു.
ചലച്ചിത്ര താരങ്ങളായ പാർവതി തിരുവോത്ത്, റീമ കല്ലിങ്കൽ, ആലിയ ഭട്ട്, അമല പോൾ, സമന്ത രുത് പ്രഭു, തമന്ന ഭാട്ടിയ, കാജൽ അഗർവാൾ, അനുഷ്ക ശർമ, പരിണീതി ചോപ്ര, ജാൻവി കപൂർ തുടങ്ങിയവർ സ്ഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി.
We go to the police when we are in danger. How can they BE the danger? Every single cop involved in their death needs to pay for this. I cannot imagine the pain the father and son went through. #JusticeForJeyarajAndFenix
— Parineeti Chopra (@ParineetiChopra) June 27, 2020
Aghast & ashamed! How barbaric can humankind be in tough times like these? This is an insult to the very essense of humanity. Brutality in all forms & at all levels needs to stop. Justice needs to be served.The law is equal for all & nobody is above it. #JusticeForJeyarajAndFenix
— Tamannaah Bhatia (@tamannaahspeaks) June 27, 2020
തൂത്തുക്കുടി ജില്ലയിലെ സാത്താങ്കുളം പട്ടണത്തിൽ ആയിരത്തിലധികം ആളുകൾ ചൊവ്വാഴ്ച നീതി തേടി ധർണ നടത്തിയിരുന്നു. ഇരുവരുടെയും മരണത്തിലേക്ക് നയിച്ച് പോലീസ് പീഡനമാണെനന്ന് കുടുംബാംഗങ്ങളും വ്യാപാരികളും പറഞ്ഞു.
അതേസമയം, ആരോഗ്യപ്രശ്‌നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ സാത്താങ്കുളം സ്റ്റേഷനിലെ രണ്ട് ഇന്‍സ്‌പെക്‌ടർമാരെ സസ്‌പെന്‍ഡ് ചെയ്തു. ഏതാനും പൊലീസുകാരെ സ്ഥലം മാറ്റിയിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്ന് തൂത്തുക്കുടി കലക്‌ടർ നേരത്തെ അറിയിച്ചിരുന്നു.ലോക്ക്‌ഡൗണ്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് അച്ഛനെയും മകനെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്‌തത്.
Read More: Every single life matters: R Ashwin speaks out for justice in Jeyaraj-Fenix custodial death case