scorecardresearch

ടീച്ചര്‍ പാടിക്കൊ, ബാക്കി ഞാന്‍ നോക്കിക്കോളാം! അധ്യാപികയുടെ പാട്ടിന് താളം പിടിച്ച് അഞ്ചാം ക്ലാസുകാരന്‍

വയനാട് തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം ഗവൺമെന്‍റ് എച്ച്.എസ്.എസില്‍ നിന്നുള്ള വീഡിയോയാണിത്

വയനാട് തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം ഗവൺമെന്‍റ് എച്ച്.എസ്.എസില്‍ നിന്നുള്ള വീഡിയോയാണിത്

author-image
Trends Desk
New Update
Viral Video | Student Drumming | Viral Song

അധ്യാപികയുടെ പാട്ടിന് ഇടമുറിയാതെ താളം പിടിക്കുകയാണ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥി അഭിജിത്

കണക്കും സമൂഹികശാസ്ത്രവുമൊക്കെ പഠിച്ച് തലപുകഞ്ഞിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമാകുന്ന സംഗീത ക്ലാസുകളും കായിക വേളകളും മാത്രമായിരിക്കും. ഇങ്ങനെ ലഭിക്കുന്ന സമയങ്ങള്‍ വിദ്യാര്‍ഥികള്‍ പരമാവധി ആഘോഷിക്കുകയും ചെയ്യാറുണ്ട്.

Advertisment

സംഗീത ക്ലാസുകളില്‍ ടീച്ചറുടെ പാട്ടിന് താളം പിടിക്കുകയും കൂടെ പാടുകയും ചെയ്യുന്ന വിദ്യാര്‍ഥികളുടെ നിരവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങള്‍ കീഴടക്കിയിട്ടുണ്ട്. അത്തരമൊരു വീഡിയോയാണ് ഇന്ന് നെറ്റിസണ്‍സിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

വയനാട് തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം ഗവൺമെന്‍റ് എച്ച്.എസ്.എസില്‍ നിന്നുള്ള വീഡിയോയാണിത്. സംഗീത അധ്യപികയായ അഞ്ജനയാണ് പാട്ട് പാടുന്നത്. അധ്യാപികയുടെ പാട്ടിന് ഇടമുറിയാതെ താളം പിടിക്കുകയാണ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥി അഭിജിത്.

ഒന്നര മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ മനോരമ ന്യൂസാണ് ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. ഒരു ലക്ഷത്തോളം പേരാണ് ഇതിനോടകം വീഡിയോ കണ്ടത്. കൂട്ടിയുടെ താളത്തിനും അധ്യപികയുടെ പാട്ടിനും അഭിനന്ദനങ്ങളും കമന്റ് സെക്ഷനില്‍ വന്നിട്ടുണ്ട്.

Advertisment
Social Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: