റഷ്യന്‍ ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടിലെ ആദ്യ ദിവസം തന്നെ ലോകം സാക്ഷ്യം വഹിച്ചത് രണ്ടു പേരുടെ മടക്കയാത്രയ്‌ക്കാണ്. ലോകഫുട്‌ബോളിലെ ഇതിഹാസങ്ങളായ മെസിയുടേയും ക്രിസ്റ്റ്യാനോയുടേയും. രണ്ടു പേര്‍ക്കും ഇനിയുമൊരു ലോകകപ്പിനുള്ള ബാല്യമുണ്ടോ എന്നത് സംശയമാണ്. സോഷ്യല്‍ മീഡിയയിലും ഇതിഹാസ സൂര്യന്മാരുടെ അസ്‌തമയത്തെ ആഘോഷമാക്കി.

ഒരേസമയം രണ്ടു പേരുടേയും പുറത്താകലില്‍ വിഷമമുണ്ടെങ്കിലും രണ്ടു പേരെയും ട്രോളാനും സോഷ്യല്‍ മീഡിയ മറന്നില്ല. സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറിയ ട്രോളുകളില്‍ ഏറ്റവും ശ്രദ്ധേയം മെസിയും ക്രിസ്റ്റ്യാനോനോയും എയര്‍പോട്ടില്‍ വച്ചു കണ്ടു മുട്ടുന്നതായിരുന്നു.

ലോകകപ്പില്‍ തോറ്റ് നാട്ടിലേക്ക് മടങ്ങുന്ന ക്രിസ്റ്റ്യാനോനോയും മെസിയും എയര്‍പോട്ടില്‍ പരസ്‌പരം കണ്ടുമുട്ടിയാല്‍ എന്ത് സംഭവിക്കുമെന്ന് പലരും ഭാവനയില്‍ കണ്ടു. ഇതോടെ രസകരമായ ട്രോളുകളാണ് ജന്മം കൊണ്ടത്. പല ട്രോളുകളും ചിരിപ്പിച്ചു കൊല്ലുന്നതാണ്. സൈഡ് സീറ്റിനുവേണ്ടി പരസ്‌പരം അടിയുണ്ടാക്കുന്ന മെസിയും ക്രിസ്റ്റ്യാനോയും മുതല്‍ എയര്‍പോട്ടില്‍ വിമാനവും കാത്തിരിക്കുന്ന രണ്ടു ആടുകള്‍ വരെയായി ട്രോളുകള്‍ അരങ്ങു തകര്‍ക്കുകയായിരുന്നു.

ഫ്രാന്‍സിനെതിരെ 4-3 ന് പരാജയപ്പെട്ടാണ് മെസിയും അര്‍ജന്റീനയും ലോകകപ്പ് അവസാനിപ്പിച്ചത്. അതേസമയം, ഉറുഗ്വോയ്‌ക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോറ്റ് പോര്‍ച്ചുഗലും മടങ്ങി. രണ്ട് താരങ്ങളും ഇന്നലെ പ്രതീക്ഷിച്ച നിലവാരത്തില്‍ കളിച്ചിരുന്നില്ല. രണ്ടു പേരും കൃത്യമായി പൂട്ടാന്‍ എതിര്‍ ടീമുകള്‍ക്ക് സാധിച്ചു.

ചില ട്രോളുകള്‍ കാണാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook