മുംബൈ: മഹാരാഷ്ട്രയിലെ തടോബ ദേശീയോദ്യാനത്തിലെത്തിയ വിനോദ സഞ്ചാരികള്‍ വളരെ അപൂര്‍വ്വമായൊരു കാഴ്ചയ്ക്കാണ് സാക്ഷികളായത്. ഒരു കടുവയും കരടിയും തമ്മിലുളള ഏറ്റുമുട്ടലാണ് സഞ്ചാരികളെ കാത്തിരുന്നത്. അക്ഷയ് കുമാര്‍ എന്ന യാത്രികനാണ് ഇതിന്റെ വീഡിയോ പകര്‍ത്തിയിരിക്കുന്നത്.
തടാകത്തില്‍ വെളളം കുടിക്കാനെത്തിയ അമ്മ കരടിയേയും കുട്ടിക്കരടിയേും ആണ് കടുവ ആക്രമിച്ചത്. എന്നാല്‍ കുട്ടിക്കരടിയെ രക്ഷിക്കാനെന്ന വണ്ണം അമ്മക്കരടി കടുവയോട് പോരാടി. കുട്ടിക്കരടി ശബ്ദമുണ്ടാക്കി പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ മുന്നോട്ട് തന്നെ വന്ന അമ്മക്കരടി കടുവയോട് പോരാടുകയായിരുന്നു. ഏറെ നേരം കടുവയുമായി അടികൂടിയ കരടി ഒരു ഘട്ടത്തില്‍ തളര്‍ന്ന് വീഴുകയും ചെയ്തു.
കരടിയെ വരുതിയിലാക്കിയെന്ന് കടുവ കരുതിയെങ്കിലും വീണ് പോകാന്‍ തയ്യാറാവാതെ അമ്മക്കരടി തിരിച്ചടിച്ചു. അവസാന നിമിഷം തളര്‍ന്ന് പോയ കടുവ തന്റെ ശ്രമം ഉപേക്ഷിച്ച് പിന്‍വാങ്ങി. കടുവയ്ക്കോ കരടികള്ക്കോ പോരാട്ടത്തില്‍ സാരമായ പരുക്കുകളൊന്നും ഇല്ല. ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറുകയാണ്.