‘അവളൊന്നുറക്കെ കരഞ്ഞിരുന്നെങ്കില്‍..’ ഇനി ഇത്തരം ഡയലോഗുകളുമായി വരുന്നവരോട് തിരിച്ചു പറയണം, അവളൊന്നുറക്കെ കരഞ്ഞാല്‍ നാട്ടുകാരെല്ലാവരും കൂടി തന്നെ പഞ്ഞിക്കിട്ടേനെ എന്ന്. മലയാള സിനിമയിലെ സ്ത്രീവിരുദ്ധ ഡയലോഗുകളുടെ കൂമ്പിനിടിക്കുന്ന ട്രോളുകളാണ് സോഷ്യല്‍ മീഡിയയിലെ പുതിയ ട്രെന്‍ഡ്.
മമ്മൂട്ടിയുടെ ‘ദി കിംഗ്’, ‘ഹിറ്റ്‌ലര്‍’, മോഹന്‍ലാലിന്റെ ‘നരസിംഹം’, ‘സ്പിരിറ്റ്’, പൃഥ്വിരാജിന്റെ ‘ചോക്ലേറ്റ്’ തുടങ്ങിയ സിനിമകളിലെ ഡയലോഗുകളാണ് പ്രധാനമായും ട്രോള്‍ പേജുകളിലൂടെ ഇത്തരത്തിലൊരു സോഷ്യല്‍ ഓഡിറ്റിങിന് വിധേയമാകുന്നത്.
അഞ്ച് ലക്ഷത്തിലേറെ അംഗങ്ങളുള്ള ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍ എന്ന ഗ്രൂപ്പില്‍ രശ്മി ആര്‍ നായരാണ് മലയാള സിനിമയിലെ സ്ത്രീവിരുദ്ധ ഡയലോഗുകളെ പൊളിച്ചടുക്കുന്ന ട്രോളുകള്‍ക്ക് തുടക്കം കുറിച്ചത്. എന്നാല് ഇതു ദഹിക്കാത്ത പലരും രശ്മിയേയും ചീത്തവിളിച്ചിരുന്നു.
ട്രോളുകൾക്ക് കടപ്പാട്: ഇന്റർനാഷണൽ ചളു യൂണിയൻ (ഐസിയു)