സ്‌കൂള്‍ വിട്ട് വരുന്ന മക്കള്‍ക്ക് സര്‍പ്രൈസുമായി പ്രവാസിയായ അച്ഛന്‍; കണ്ണുനിറയ്ക്കുന്ന വീഡിയോ

യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്താണ് ഈ വീഡിയോ ഇപ്പോള്‍

Father, Daughter, Surprise

മക്കള്‍ക്കൊപ്പം സമയം ചെലവഴിക്കാനും അവര്‍ സ്‌കൂളില്‍ നിന്നെത്തുമ്പോള്‍ കെട്ടിപ്പിടിച്ച് നെറുകിലൊരു സ്‌നേഹ ചുംബനം നല്‍കാനുമുള്ള ആഗ്രഹവും മനസില്‍ വച്ചായിരിക്കും ഒട്ടുമിക്ക പ്രവാസികളും ദിവസം തള്ളിനീക്കുന്നത്. അത്തരത്തിലൊരു അച്ഛന്റെയും മക്കളുടേയും വീഡിയോയാണ് ഇപ്പോള്‍ യൂട്യൂബിൽ ട്രെന്‍ഡിങ്ങാവുന്നത്.

വിദേശത്തുനിന്നും അച്ഛന്‍ വന്നത് മക്കള്‍ അറിഞ്ഞിട്ടില്ല. സ്‌കൂള്‍ വിട്ടുവരുന്ന മക്കള്‍ക്ക് സര്‍പ്രൈസ് നല്‍കാനാണ് അദ്ദേഹം മുറ്റത്ത് കാത്തുനിന്നത്. അപ്രതീക്ഷിതമായി അച്ഛനെ കണ്ട സന്തോഷത്തില്‍ മകള്‍ ഒരുനിമിഷം നിന്നുപോകുന്നുണ്ടെങ്കിലും പിന്നീട് ഓടി വന്ന് കെട്ടിപ്പിടിക്കുകയാണ്. മകളെ കണ്ട സന്തോഷത്തില്‍ അച്ഛനും അവളെ എടുത്തു പൊക്കുന്നുണ്ട്.

യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്താണ് ഈ വീഡിയോ ഇപ്പോള്‍. ഇതിനു താഴെ വന്നിട്ടുള്ള കമന്റുകളില്‍ ഭൂരിഭാഗവും പ്രവാസികളുടേതാണ്. തങ്ങളുടെ മക്കളെ ഓര്‍ത്തെന്നും അവരെ കാണാന്‍ തോന്നിയെന്നും കണ്ണു നിറഞ്ഞുപോയെന്നുമാണ് കൂടുതല്‍ പേരും പറഞ്ഞിരിക്കുന്നത്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Fathers surprise to kids

Next Story
‘ മോഷ്ടിച്ചതല്ല, ജീവനില്‍ കൊതി ഉള്ളത് കൊണ്ടാ സാറുമ്മാരെ’; ട്രോളുകളോട് ആ പൊലീസുകാരന്‍ പറയുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com