മരണം അടുത്തെത്തിയെന്ന തോന്നലുണ്ടായാല്‍ അവസാന ആഗ്രഹങ്ങള്‍ പങ്കുവയ്ക്കുന്ന വൃദ്ധരെ നാം കണ്ടിട്ടുണ്ട്. ചിലപ്പോള്‍ മക്കളെയെല്ലാം വിളിച്ചുചേര്‍ത്ത് എനിക്കുവേണ്ടി ചില കാര്യങ്ങള്‍ ചെയ്തു തരണമെന്ന് ആവശ്യപ്പെടും അവർ. പലപ്പോഴും സ്വത്ത് വീതംവയ്ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും പല വൃദ്ധന്മാരും അന്ത്യാഭിലാഷമായി മക്കളോട് പറയുക. എന്നാല്‍, അതില്‍നിന്നെല്ലാം വ്യത്യസ്തനായ ഒരു അച്ഛനെക്കുറിച്ചാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്.
Read Also: ‘എന്നെ തുറന്നുവിടൂ’; ശവപ്പെട്ടിയില്‍ നിന്നുള്ള ശബ്ദത്തിൽ അമ്പരന്ന് ബന്ധുക്കള്‍, വീഡിയോ
മരിക്കുന്നതിനു തൊട്ടുമുന്‍പുള്ള രാത്രി ഈ വൃദ്ധന് ആവശ്യപ്പെട്ട് ഒരൊറ്റ കാര്യം. മക്കള്‍ക്കൊപ്പം അവസാനമായി ഒരു ബിയര്‍ കുടിക്കണം. ആദം സ്കീം എന്നയാളാണ് തന്റെ മുത്തച്ഛന്റെ അവസാന ആഗ്രഹം എന്തായിരുന്നുവെന്ന് ട്വിറ്ററിലൂടെ പങ്കുവച്ചത്. മക്കള്‍ക്കൊപ്പം മുത്തച്ഛന് ആശുപത്രി കിടക്കയില്‍ കിടന്ന് ബിയര്‍ കുടിക്കുന്ന ചിത്രങ്ങളും ആദം സ്കീം ട്വീറ്റ് ചെയ്തിട്ടുണ്ട്.
My grandfather passed away today.
Last night all he wanted to do was to have one last beer with his sons. pic.twitter.com/6FnCGtG9zW
— Adam Schemm (@AdamSchemm) November 21, 2019
മുത്തച്ഛന് മരിച്ചശേഷമാണ് ചിത്രസഹിതം ആദം ഇക്കാര്യം ട്വീറ്റ് ചെയ്തത്. ബിയര്‍ കുപ്പിയുമായി നില്ക്കുന്ന മക്കളെയും അവര്‍ക്ക് നടുവില്‍ ആശുപത്രി കിടക്കയില്‍ കിടക്കുന്ന വൃദ്ധനെയും ഫോട്ടോയില്‍ കാണാം. “ഇന്ന് എന്റെ മുത്തച്ഛന് മരിച്ചു. മക്കളോടൊപ്പം ഒരു ബിയർ കുടിക്കുക എന്നതായിരുന്നു കഴിഞ്ഞ രാത്രി അദ്ദേഹത്തിന്റെ ആഗ്രഹം” എന്ന കുറിപ്പിനൊപ്പമാണ് ആദം ചിത്രം പങ്കുവച്ചിരിക്കുന്നത്.