ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് ബിയില്‍ നടന്ന മൽസരത്തില്‍ പോര്‍ച്ചുഗലിനെ ഏഷ്യന്‍ ശക്തികളായ ഇറാന്‍ സമനിലയിലാണ് കഴിഞ്ഞ ദിവസം തളച്ചത്. വിജയിച്ച് കയറാവുന്ന മൽസരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പെനാല്‍റ്റി പാഴാക്കിയതാണ് കളി സമനിലയില്‍ അവസാനിപ്പിച്ചത്.
തുടക്കം പോര്‍ച്ചുഗല്‍ ആധിപത്യം നിലനിര്‍ത്തിയ മൽസരത്തില്‍ ക്വരെസ്‌മയാണ് പോര്‍ച്ചുഗലിനുവേണ്ടി ഗോള്‍ നേടിയത്. 90 മിനിറ്റിന് ശേഷം ലഭിച്ച പെനാല്‍റ്റി കിക്കിലാണ് ഇറാന്‍ സമനില ഗോള്‍ കണ്ടെത്തുന്നത്. കളിയുടെ ആദ്യ മിനിറ്റുകളില്‍ മെച്ചപ്പെട്ട നീക്കങ്ങള്‍ ഒന്നും ഇരു ടീമുകളുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. കളി മുഴുവന്‍ ഇറാന്റെ പകുതിയില്‍ ആയിരുന്നെങ്കിലും ഗോളെന്ന് തോന്നിക്കുന്ന എണ്ണം പറഞ്ഞ ഷോട്ട് ഉതിര്‍ക്കാന്‍ റൊണാള്‍ഡോയ്‌ക്കും സംഘത്തിനും ആയില്ല. കാരണം ഇറാന്‍ തീര്‍ത്ത ഭേദപ്പെട്ട പ്രതിരോധം തന്നെ. ഇതിനിടയില്‍ കിട്ടിയ ചില പ്രത്യാക്രമണങ്ങള്‍ പോര്‍ച്ചുഗല്‍ ഗോള്‍മുഖം വരെ എത്തിക്കാന്‍ ഇറാന് കഴിഞ്ഞു എന്നത് ശ്രദ്ധിക്കേണ്ടതാണ്.
That goalkeeper is quite good not joking but good #IRAPOR pic.twitter.com/zGZcg5sVYp
— itsZTrading (@itsZTrading) June 25, 2018
കളിയുടെ 52-ാം മിനിറ്റില്‍ റൊണാള്‍ഡോ പെനാല്‍റ്റി ബോക്‌സില്‍ വച്ചു ഫൗള്‍ ചെയ്യപ്പെടുന്നു. പെനാൽറ്റിക്ക് വേണ്ടിയുള്ള അപ്പീല്‍ ആദ്യം റഫറി അനുവദിച്ചില്ലെങ്കിലും വിഎആര്‍ റിവ്യൂവില്‍ പെനാല്‍റ്റി അനുവദിക്കപ്പെടുന്നു. കിക്കെടുക്കുന്നത് റൊണാള്‍ഡോ. രണ്ടാം ഗോളെന്നുറപ്പിച്ച നിമിഷങ്ങള്‍. എന്നാല്‍ റൊണാള്‍ഡോയുടെ കണക്കുകൂട്ടല്‍ പിഴയ്‌ക്കുന്നു. ഇറാന്‍ ഗോളി ബെയ്റാന്‍വന്ദ് മനോഹരമായി കൈക്കുള്ളില്‍ ഒതുക്കുന്നു.
Ronaldo always copying Messi, now he missing penalties lmaoo what a clown
— Mexican GBE Leader (@vuhsace) June 25, 2018
മെസിയുടെ പാതയില്‍ റൊണാള്‍ഡോയും. അവിശ്വസനീയതയോടെ തലയില്‍ കൈവച്ചു റൊണാള്‍ഡോ. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയില്‍ ട്രോളുകളും നിറഞ്ഞു. കഴിഞ്ഞ ദിവസം ജന്മദിനം ആഘോഷിച്ച മെസിക്കുളള റൊണാള്‍ഡോയുടെ ജന്മദിന സമ്മാനമായിരുന്നു ഇതെന്നാണ് ചിലര്‍ പറഞ്ഞത്. മെസിയെ എപ്പോഴും അനുകരിക്കുന്ന റോണോ ഇക്കാര്യത്തിലും അനുകരിച്ചു എന്നാണ് ഒരു കട്ട മെസി ആരാധകന്‍ ട്വീറ്റ് ചെയ്‌തത്.