ഇന്ത്യയുടെ ഐടി ഹബ്ബായാണ് ബാംഗ്ലൂര്‍ നഗരം അറിയപ്പെടുന്നത്. അതിനാല്‍ തന്നെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ജോലി ചെയ്യാനെത്തുന്ന സ്ഥലം എന്ന പ്രത്യേകതയും നഗരത്തിനുണ്ട്. എന്നാല്‍ ബെംഗളൂരുവില്‍ ഒരു താമസ സ്ഥലം കണ്ടെത്തുക എന്ന ദുഷ്കരമായ ഒരു കാര്യമാണെന്ന് കേട്ടിട്ടുണ്ട്. ചിലപ്പോള്‍ ഉടമസ്ഥര്‍ മുന്നോട്ട് വയ്ക്കുന്ന നിബന്ധനകളാകാം, അല്ലെങ്കില്‍ വാടക തുക അധികമായിരിക്കും.
തങ്ങള്‍ ജോലി ചെയ്യുന്നതിന് അടുത്ത് തന്നെ താമസ സൗകര്യ കണ്ടെത്താന്‍ പുറത്ത് നിന്ന് വരുന്നവര്‍ക്ക് അത്ര എളുപ്പമായിരിക്കില്ല. അതിന്റെ ഒരു ഉത്തമ ഉദാഹരണം ഇന്നലെ നടന്ന ചെന്നൈ-ബാംഗ്ലൂര്‍ ഐപിഎല്‍ മത്സരത്തിനിടെ കാണുകയും ചെയ്തു. സാധാരണ ക്രിക്കറ്റ് കാണാനെത്തുന്നവര്‍ താരങ്ങളെയോ ടീമിനെയോ പിന്തുണച്ചുള്ള പ്ലക്കാര്‍ഡുകളായിരിക്കും കയ്യില്‍ കരുതുക. എന്നാല്‍ ഇവിടെ കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നു.
‘ഇന്ദിരാനഗറില്‍ ടു ബിഎച്ച്കെ വീട് ആവശ്യമുണ്ട്’, എന്ന് എഴുതിയ പ്ലക്കാര്‍ഡുമായാണ് രണ്ട് യുവാക്കള്‍ കളിക്കിടയില്‍ പ്രത്യക്ഷപ്പെട്ടത്. അതിന്‍ ബോസ് എന്നയാളുടെ പ്രൊഫൈലില്‍ നിന്നാണ് ഫൊട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. “കോഹ്ലിയോട് ഞങ്ങളെ കല്യാണം കഴിക്കാന്‍ ആവശ്യപ്പെടമായിരുന്നു, പക്ഷെ ഇപ്പോള്‍ ഇതാണ് ആവശ്യം”, അതിന്‍ കുറിച്ചു.
യുവാക്കളുടെ ഐഡിയക്ക് നിരവധി രസകരമായ മറുപടികളാണ് കമന്റ് സെക്ഷനില്‍ നെറ്റിസണ്‍സ് നല്‍കിയിരിക്കുന്നത്. ബാംഗ്ലൂരില്‍ റൂം കിട്ടാനുള്ള ഏക മാര്‍ഗം, നിങ്ങള്‍ക്ക് ഒരു വീട് കണ്ടെത്താന്‍ ഉടന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഒരാള്‍ കമന്റ് ചെയ്തു. പലരും വാടക തുടക ഉള്‍പ്പടെ ചൂണ്ടിക്കാണിച്ച് കമന്റുകള്‍ ഇട്ടിട്ടുണ്ട്.